India

ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്തത് മദ്രസയിൽ ഇമാമായി പ്രവർത്തിച്ചുകൊണ്ട്; അസമിൽ മൂന്ന് ഭീകരർ പിടിയിൽ

ഗുവാഹട്ടി: രാജ്യത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ട മൂന്ന് ഭീകരർ അസമിൽ പിടിയിൽ. അൽ ഖ്വായ്ദയുടെ അനുബന്ധ സംഘടനയായ അൻസാറുള്ള ബാംഗ്ല ടീമിലെ മൂന്ന് ഭീകരരാണ് ഗോൾപാര പോലീസിന്റെ പിടിയിലായത്. അസമിലെ മദ്രസകൾ കേന്ദ്രീകരിച്ച് ഭീകര പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഭീകരർ പിടിയിലായത്.

അബ്ദുൾ സുബ്ഹാൻ(43), ജലാലുദ്ദീൻ ഷെയ്ഖ് (49), ഇയാളുടെ മരുമകൻ സഹോദരൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ടിങ്കുനിയ ശാന്തിപൂർ മസ്ജിദിലെ ഇമാമാണ് അബ്ദുൾ സുബ്ഹാൻ. ജലാലുദ്ദീൻ ഷെയ്ഖ തിലപ്പാറ നാത്തുൻ മസ്ജിദിലെ ഇമാമായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2019 ഡിസംബറിൽ മാട്ടിയ പോലീസ് സ്‌റ്റേഷൻ പരിധിയിൽ സുന്ദർപൂർ തിലപാറ മദ്രസയിൽ വെച്ച് ഒരു മതസമ്മേളനം സംഘടിപ്പിച്ചതായി പ്രതികൾ വെളിപ്പെടുത്തി. അതിൽ ഭീകര സംഘടനകളുമായി ബന്ധമുള്ള ബംഗ്ലാദേശി പൗരന്മാരായിരുന്നു മുഖ്യാതിഥികൾ. ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി രാജ്യത്തെത്തുന്നവർക്ക് സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതും ഇവർ തന്നെയാണ്. അൽ ഖ്വായ്ദയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച പ്രതികൾ തങ്ങൾ സ്ലീപ്പർ സെല്ലുകളാണെന്നും വെളിപ്പെടുത്തി.

പ്രതികളുടെ വീടുകളിൽ പോലീസ് നടത്തിയ തിരച്ചിലിൽ ഭീകരസംഘടനയുമായി ബന്ധമുളള, ജിഹാദി സാഹിത്യങ്ങൾ, പോസ്റ്ററുകൾ, പുസ്തകങ്ങൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ഐഡി കാർഡുകൾ ഉൾപ്പെടെ നിരവധി രേഖകൾ കണ്ടെടുത്തു. ബംഗ്ലാദേശിലെ അറിയപ്പെടുന്ന ഒരു ഭീകര സംഘടനയാണ് അൻസാറുള്ള ഇസ്ലാം എന്ന അൻസാർ ബാഗ്ല.

B4 Admin

Recent Posts

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

3 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

1 day ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago