ദില്ലി: വായ്പ നൽകി പണം കൈക്കലാക്കുന്ന ചൈനീസ് പൗരന്മാരുടെ നേതൃത്വത്തിലുള്ള സംഘം കൊള്ളയടിച്ചത് 500 കോടി രൂപ. രണ്ടുമാസമായി നടത്തിവരുന്ന ഓപ്പറേഷനിൽ ഇതുവരെ 22 പേരെ പിടികൂടിയതായി ദില്ലി പോലീസ് വ്യക്തമാക്കി. ഇൻസ്റ്റന്റ് ലോണിന്റെ മറവിലാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഹവാല, ക്രിപ്‌റ്റോകറൻസി എന്നിവ വഴിയാണ് തട്ടിയെടുത്ത പണം ചൈനയിലേക്ക് എത്തുന്നത്. ഉയർന്ന പലിശനിരക്കാണെങ്കിലും വായ്പ എളുപ്പത്തിൽ ലഭിക്കുന്നതിനാൽ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. ഭീമമായ പലിശ സഹിതം തുക അടച്ചാലും മോർഫ് ചെയ്ത ഫോട്ടോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് സംഘത്തിന്റെ രീതി.
ആപ്പ് ഉപയോഗിക്കുന്നവരുടെ വ്യക്തിവിവരങ്ങൾ, കോൺടാക്ടുകൾ,സന്ദേശങ്ങൾ,ചിത്രങ്ങൾ എന്നിവയിലേക്ക് കടക്കാനുള്ള ആക്‌സസ് ഉള്ളവയാണ് ആപ്പുകൾ. വായ്പ എടുക്കുന്നതോടെ ചൈനയിലും ഹോങ്കോങ്ങിലും നിലയുറപ്പിച്ചിട്ടുള്ള സംഘം തട്ടിപ്പിന്റെ അടുത്തഘട്ടം ആരംഭിക്കും. അപേക്ഷ നൽകി 10 മിനിറ്റിനുള്ളിൽ വായ്പ ലഭിക്കുന്നതിനാലാണ് പലരും ആപ്പുകൾ തേടിപോകുന്നത്.
മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഹവാല വഴിയോ ക്രിപ്‌റ്റോകറൻസി വഴിയോ പണം വാങ്ങിക്കുന്നു. 5000-10000 രൂപവരെയുള്ള ചെറിയ വായ്പകൾ വാങ്ങിയവർ വരെ ലക്ഷങ്ങളാണ് തിരിച്ചടക്കേണ്ടി വരുന്നത്. സംഘം ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിച്ചതായും ഓരോ അക്കൗണ്ടുകൾക്കും പ്രതിദിനം ഒരു കോടിയിലധികം രൂപ ലഭിച്ചതായും പോലീസ് കണ്ടെത്തയിട്ടുണ്ട്. പോലീസ് പിറകെയുണ്ടെന്ന് മനസിലാക്കിയ സംഘം അവരുടെ റിക്കവറി കോൾ സെന്ററുകൾ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് മാറ്റുകയാണെന്നാണ് റിപ്പോർട്ട്.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…