എറണാകുളം: കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടിയും ഭാര്യ സുൽഫത്തും. എല്ലാവരും വോട്ട് ചെയ്യാൻ എത്തണമെന്നും ജനങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും താരം പ്രതികരിച്ചു.
പൊന്നുരുന്നി ഗവൺമെന്റ് എൽപി സ്കൂളിലെ 64 നമ്പർ ബൂത്തിൽ ആണ് എത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്താൻ എത്തിയത്.
കനത്ത പോളിംഗാണ് തൃക്കാക്കരയിൽ നടക്കുന്നത്. ആദ്യ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് ശതമാനം 23.08 ൽ എത്തി. 9.24 ശതമാനം പുരുഷന്മാരും 7.13 ശതമാനം സ്ത്രീകളുമാണ് ഇതുവരെ വോട്ട് ചെയ്തത്. എൽഡിഎഫിന് അനുകൂലമാവും ഇത്തവണ തൃക്കാക്കര മണ്ഡലമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് പറഞ്ഞു. ‘തെരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം മുതലുണ്ടായ ആത്മവിശ്വാസം ഓരോ ദിവസവും കൂടിവരികയാണ്. പോളിങ് ശതമാനവും ഉയരും’. ജോ ജോസഫ് പറഞ്ഞു.
ഒ രാജഗോപാലിന് ശേഷം നിയമസഭയിൽ എൻഡിഎയ്ക്ക് വേണ്ടി താനെത്തുമെന്ന് എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷണൻ പറഞ്ഞു. പിണറായി വിജയന്റെയും വി ഡി സതീശന്റെയും വാട്ടർലൂ ആയിരിക്കും ഇത്തവണ തൃക്കാക്കര മണ്ഡലത്തിലെന്നും രാധാകൃഷണൻ കൂട്ടിച്ചേർത്തു. എല്ലാ ബൂത്തുകളിലും ഏഴ് മണി മുതൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ജോ ജോസഫ് പടമുഗൾ വോട്ട് ചെയ്തപ്പോൾ പാലാരിവട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് വോട്ടുരേഖപ്പെടുത്തി. യുഡിഎഫിന് ജയം ഉറപ്പാണെന്ന് ഹൈബി ഈഡൻ എംപി മാധ്യമങ്ങളോട് പറഞ്ഞു.
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…