തൃപ്പൂണിത്തുറ: ചരിത്രപ്പെരുമയുടെ സ്മരണകള്‍ ഉണര്‍ത്തി തൃപ്പൂണിത്തുറ അത്തഘോഷയാത്ര ഇന്ന് നടക്കും. പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടക്കാതെ പോയ ആചാരപരമായ ഘോഷയാത്ര ഇക്കുറി വര്‍ണാഭമായ രീതിയില്‍ നടത്താനാണ് നഗരസഭ കൗണ്‍സിലിന്റെ തീരുമാനം. തൃപ്പൂണിത്തുറ അത്താഘോഷത്തിനു തുടക്കം കുറിക്കുന്ന അത്തപ്പതാക ഹില്‍ പാലസില്‍ നടന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധി അനുജന്‍ തമ്പുരാന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവിക്കു കൈമാറി.
വൈസ് ചെയര്‍മാന്‍ ഒ.വി.സലിം അധ്യക്ഷനായിരുന്നു. തുടര്‍ന്ന് അത്തപ്പതാകയും കൊടിമരവും ഘോഷയാത്രയായി അത്തം നഗറില്‍ എത്തിച്ചു. അത്താഘോഷം ഇന്നു രാവിലെ ഒന്‍പതിന് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. അത്തപ്പതാക ഉയര്‍ത്തിയതിനു ശേഷം വര്‍ണാഭമായ ഘോഷയാത്ര നടക്കും. ഹില്‍പാലസില്‍ കൈത്താളം സംഘത്തിന്റെ നേതൃത്വത്തില്‍ കൈകൊട്ടിക്കളിയും തെയ്യവും നടന്നു. ലായം കൂത്തമ്പലത്തില്‍ തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ പ്രഹ്‌ളാദചരിതം കഥകളിയും ഉണ്ടായിരുന്നു.
ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ്…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി…
വെനിസ്വലയിൽ കടന്നു കയറി ആ രാജ്യത്തെ പ്രസിഡന്റിനെയും , അദ്ദേഹത്തിൻറെ പത്തിനിറയെയും തട്ടിക്കൊണ്ടു പോയ ഡൊണാൾഡ് ട്രൂമ്പിന്റെ നടപടി ഇപ്പോൾ…
അമേരിക്കൻ സൈന്യം ബലമായി പിടിച്ചു കൊണ്ടുവന്ന വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള മെട്രോപൊളിറ്റൻ…
മൂന്നാം പിണറായി സർക്കാർ വരുമോ ? ഭരണവിരുദ്ധ വികാരം എങ്ങനെ ? ബിജെപിയുടെ ശക്തി എങ്ങനെ ? കോൺഗ്രസിന് വേണ്ടി…
മാഹി: ലോകപ്രശസ്ത ഹോളിവുഡ് ചലച്ചിത്ര സംവിധായകൻ മനോജ് നൈറ്റ് ശ്യാമളൻ തന്റെ പിതാവ് ഡോ. ശ്യാമളന്റെ ചിതാഭസ്മവുമായി ജന്മനാടായ മയ്യഴിയിലെത്തി.…