Saturday, December 13, 2025

തൃശൂര്‍ പൂരം: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന പരിശോധന

തൃശൂർ പൂരത്തിനോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി നഗരത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി. നഗരത്തിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, ശീതളപാനീയശാലകള്‍ എന്നീ സ്ഥലങ്ങളില്‍ വിപണനം ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും എഴുതി പ്രദര്‍ശിപ്പിച്ചിട്ടുള്ള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുന്നവരുടെ പേരില്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 4 സ്ക്വാഡുകള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്. നഗരത്തിലെ 87 സ്ഥാപനങ്ങള്‍ സ്ക്വാഡുകള്‍ പരിശോധിച്ചു. തൃശൂര്‍ താലൂക്ക് സപ്ലൈ ഓഫീസ് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0487-2331031, 9188527382.

Related Articles

Latest Articles