തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റമില്ലാതെ നടത്താന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം. വെടിക്കെട്ടിന്റെ അന്തിമ അനുമതിക്കായുള്ള നടപടികള്‍ വേഗത്തിലാക്കാനും ചെറു പൂരങ്ങളിലെയും പെരുന്നാളുകളിലെയും വെടിക്കെട്ടിന് അനുമതി നല്‍കുന്നത് പരിഗണിക്കാനും യോഗം കലക്ടറെ ചുമതലപ്പെടുത്തി.
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം ഉള്‍പ്പെടെയുള്ള വലിയ അപകടങ്ങള്‍ സംഭവിച്ച് സാഹചര്യത്തില്‍, പൂരം വെടിക്കെട്ട് അതേപടി നടത്തണമോയെന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു. കഴിഞ്ഞവര്‍ഷം ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവിലാണ് വെടിക്കെട്ടിന് അനുമതി ലഭിച്ചത്. സമാന പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സ്ഥലം എംഎല്‍എയും മന്ത്രിയുമായ വിഎസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നേരത്തെ യോഗം വിളിച്ചു ചേര്‍ത്തത്. മന്ത്രിമാരായ എ സി മൊയ്തീന്‍, സി രവീന്ദ്രനാഥ് , എംഎല്‍എ കെ രാജന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. പൂരത്തിന്റെ പ്രൗഡിക്ക് യാതൊരു കോട്ടവും തട്ടാതെ വെടിക്കെട്ട് നടത്താനാണ് നിലവിലെ തീരുമാനം.
എക്‌സ്പ്‌ളോസീവ് വിഭാഗത്തിന്റെ അന്തിമ അനുമതിക്ക് വേണ്ട നടപടികള്‍ മുന്‍കൂട്ടി തുടങ്ങാനും സുരക്ഷ ഉറപ്പാക്കാനായി വെടിക്കെട്ട് കരാറുകാര്‍ക്കും നടത്തിപ്പുക്കാര്‍ക്കും എക്‌സ്പ്‌ളോസീവ് വിഭാഗത്തിന്റെ പ്രത്യേകപരിശീലനം നല്‍കാനും യോഗത്തില്‍ ധാരണയായി. ചെറു പൂരങ്ങള്‍ പെരുന്നാളുകള്‍ എന്നിവയിലെ വെടിക്കെട്ടിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി.സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ജില്ലാ കലക്ടറും പൊലീസും ചേര്‍ന്ന് ഉറപ്പു വരുത്തിയ ശേഷമായിരിക്കും വെടിക്കെട്ടിന് അനുമതി നല്‍കുക.
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…
ദില്ലി : ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നിൽ വിളിച്ചോതിക്കൊണ്ട് ഐ.എൻ.എസ്. അരിഘട്ട് (INS Arighaat) ആണവ അന്തർവാഹിനിയിൽ നിന്ന്…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം കോർപറേഷനിലെ മേയർ , ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. വി വി രാജേഷ് മേയർ സ്ഥാനത്തേക്കും…
ബംഗ്ലാദേശ് ഇടക്കാല സർക്കാരിൽനിന്ന് ഉപദേശകർ കൂട്ടത്തോടെ രാജിവെക്കുന്നത് സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കുന്നു. സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിന്റെ പ്രത്യേക ഉപദേഷ്ടാവ്…