trissur_pooram
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. പ്രധാനപങ്കാളികളായി തിരുവമ്പാടി ക്ഷേത്രത്തില്‍ പകല്‍ പതിനൊന്ന് മുപ്പതിനും പാറമേക്കാവില്‍ പന്ത്രണ്ട് അഞ്ചിനുമാണ് കൊടിയേറ്റം. ഇരുവിഭാഗത്തിന്റെയും പുറത്തേക്കെഴുന്നള്ളിപ്പും മേളവുമായി കൊടിയേറ്റ ചടങ്ങുകള്‍ നടക്കുന്നതോടെ തൃശൂര്‍ പൂരത്തിലേക്ക് കടക്കും.
തിരുവമ്പാടിയില്‍ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരനും സുശിത്തും കൊടിമരം ഒരുക്കും. ദേശക്കാരാണ് കൊടിമരം ഉയര്‍ത്തുക. പകല്‍ മൂന്നോടെ പുറത്തേക്ക് എഴുന്നള്ളിപ്പ് തുടങ്ങും. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍ കോലമേന്തും. നാലുമണിയോടെ പടിഞ്ഞാറേച്ചിറയിലാണ് ആറാട്ട്.
പാറമേക്കാവ് ക്ഷേത്രത്തില്‍ കുട്ടനാശാരിയാണ് കൊടിമരം ഒരുക്കുക. വലിയപണിക്കുശേഷം തട്ടകക്കാര്‍ ക്ഷേത്രത്തില്‍ കൊടിമരം ഉയര്‍ത്തും. തുടര്‍ന്ന് ക്ഷേത്രസമുച്ചയത്തിലെ പാലമരത്തിലും മണികണ്ഠനാലിലും കൊടിമരം ഉയര്‍ത്തും. പാറമേക്കാവില്‍ കൊടിയേറ്റത്തിന് ശേഷം അഞ്ചാനപ്പുറത്താണ് പുറത്തേക്കെഴുന്നള്ളിപ്പ്. പാറമേക്കാവ് ദേവീദാസന്‍ കോലമേന്തും. മേളത്തിന് പെരുമനം കുട്ടന്‍മാരാരാണ് പ്രമാണം. കിഴക്കെ ഗോപുരം വഴി വടക്കുനാഥ ക്ഷേത്രതിതലെത്തി മേളം കൊട്ടിക്കലാശിക്കും. വടക്കുംനാഥനിലെ കൊക്കര്‍ണിയിലാണ് ആറാട്ട്.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…