തിരുവനന്തപുരം : തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ആനവിലക്ക് സംബന്ധിച്ച് ദേവസ്വം മന്ത്രി ആന ഓണേഴ്സ് ഫെഡറേഷന് നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് നാല് മണിക്ക് മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. കൃഷി വകുപ്പ്, വനം വകുപ്പ് മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇനി മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന അറിയിച്ചിരുന്നു.
മന്ത്രിതല യോഗത്തില്‍ ഉണ്ടായ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആനകള്‍ക്കും ആന ഉടമകള്‍ക്കുമെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സംഘടന ആരോപിച്ചു. തൃശൂരില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു എലഫന്റ് ഓണേഴ്സ് ഫെഡറേഷന്റെ പ്രഖ്യാപനം. ആനകളെ പരിശോധിച്ച് ഫിറ്റ്നസ് നല്കുന്ന ഡോക്ടര്‍മാര്‍ക്ക് കൂച്ചുവിലങ്ങിടുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെന്നും വനം മന്ത്രിയെ ഇവര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംഘടന നേതാക്കള്‍ പറഞ്ഞു
അതേസമയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് ഒരു ദിവസത്തേക്കെങ്കിലും നീക്കണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍ ഈ മാസം 10ന് പരിഗണിക്കും. 2007 മുതല്‍ ഏഴ് പേരെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആന കുത്തിക്കൊന്നിട്ടുണ്ട്. രണ്ട് ആനകളെയും കുത്തിക്കൊന്നു. അതുകൊണ്ട് ആള്‍ത്തിരക്കുള്ള ഉത്സവപറമ്പില്‍ ആനയെ എഴുന്നെള്ളിക്കുമ്ബോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കണമെന്ന് പറഞ്ഞാണ് തൃശൂര്‍ കലക്ടര്‍ ടി.വി അനുപമ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയത്.
അപകടകാരികളായ ആനകളെ ജനങ്ങളുടെ ഇടയിലേക്ക് എഴുന്നള്ളിക്കുന്നത് ദുരന്തമുണ്ടാക്കുമെന്ന് വനംമന്ത്രി കെ. രാജുവും വ്യക്തമാക്കിയിരുന്നു. അസുഖവും പരിക്കുമുള്ള ആനകളെ ഉല്‍സവങ്ങള്‍ക്ക് അണിനിരത്തരുതെന്ന സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിട്ടുണ്ട്.
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…