ആലപ്പുഴ : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎയ്ക്ക് അഞ്ചു സീറ്റില്‍ ജയസാധ്യതയുണ്ടെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. തൃശൂരില്‍ അടക്കം ജയസാധ്യതയുണ്ടെന്നും തോല്‍ക്കുമെന്ന് പറയാന്‍ ആര്‍ക്കുമാവില്ലെന്നും വെള്ളാപ്പള്ളി നടേശന് മറുപടിയായി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സര രംഗത്തുണ്ടാകും. തൃശൂര്‍, വയനാട് സീറ്റുകളില്‍ ഒന്നില്‍ മല്‍സരിക്കുമെന്നാണ് തുഷാര്‍ സൂചിപ്പിച്ചത്. രാഹുല്‍ഗാന്ധി മല്‍സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായാല്‍ ഉടന്‍ തന്നെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും തുഷാര്‍ പറഞ്ഞു.
രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചാല്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആകണമെന്ന നിര്‍ദേശം മുന്നണിയില്‍ ഉയര്‍ന്നിട്ടുണ്ട്. തൃശൂര്‍ സീറ്റിലേക്കും തന്റെ പേര് പരിഗണിക്കപ്പെടുന്നുണ്ട്. രണ്ടായാലും തനിക്ക് വിജയിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. ഗെയിം ചേഞ്ചറാകുകയല്ലേ വേണ്ടത് ? അല്ലാതെ ജയിക്കുന്ന സീറ്റില്‍ മല്‍സരിക്കുകയല്ലല്ലോ. ഏത് സീറ്റില്‍ മല്‍സരിക്കണമെന്ന് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും തുഷാര്‍ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…