കൊച്ചി: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പരാതി നല്‍കിയ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ഇന്ന് ഉച്ചയോടെയായിരുന്നു റെയ്ഡ്. മതിലകം പൊലീസാണ് വീട്ടിലെത്തി റെയ്ഡ് നടത്തിയത്.രണ്ടു ദിവസമായി അജ്മാന്‍ ജയിലില്‍ കഴിയുകയായിരുന്ന തുഷാര്‍ ജയില്‍ മോചിതനായി. എംഎ യൂസഫലിയുടെ ഇടപെടലാണ് തുഷാറിന് നിയമസഹായം ലഭ്യമാക്കിയത്.
20 കോടി രൂപയ്ക്കടുത്ത വണ്ടിച്ചെക്ക് നല്‍കിയെന്ന തൃശൂര്‍ സ്വദേശി നാസിന്‍ അബ്ദുള്ളയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പത്ത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് അറസ്റ്റിലേക്ക് നയിച്ചത്. എന്നാല്‍ നാസില്‍ അബ്ദുള്ളയ്ക്ക് 10 വര്‍ഷത്തിനിടയില്‍ പലപ്പോഴായി പണം നല്‍കി, എന്നിട്ടും തീയതി രേഖപ്പെടുത്താത്ത ചെക്കില്‍ പുതിയ തീയതി എഴുതി ചേര്‍ത്ത് നിയമ നടപടികളിലേക്ക് വലിച്ചിഴച്ചത് വിശ്വാസ വഞ്ചനയാണെന്നായിരുന്നു തുഷാറിന്റെ വാദം
യു എ ഇ പൗരന്റെ മധ്യസ്ഥതയില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് നാസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ യു എ ഇ യിലേക്ക് വിളിച്ചു വരുത്തിയത്. തുഷാര്‍ അജ്മാനിലെ ഹോട്ടലില്‍ എത്തിയ വിവരം നാസില്‍ പോലീസിനെ അറിയിക്കുകയായിരുന്നു.നാല് ദിവസം മുന്‍പേ തന്നെ നാസില്‍ അബ്ദുല്ല തുഷാര്‍ വെളളാപ്പള്ളിക്കെതിരെ അജ്മാന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിവരം മറച്ചു വച്ച ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വിളിച്ചു വരുത്തുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി ഔദ്യോഗിക പരിപാടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അബുദാബിയില്‍ എത്തുന്നുണ്ട് . ബിജെപി യുടെ ഘടക കക്ഷിയായ ബിഡിജെ എസ് നേതാവ് ഈ സമയം ഇവിടെ ജയിലില്‍ കഴിയുന്നത് ഒഴിവാക്കാന്‍ ഡല്‍ഹിയിലെ ബിജെപി കേന്ദ്ര നേതൃത്വവും പ്രത്യേക താത്പര്യം എടുത്തിരുന്നു.
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…