Categories: Kerala

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പരാതി നല്‍കിയ നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്

കൊച്ചി: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പരാതി നല്‍കിയ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ഇന്ന് ഉച്ചയോടെയായിരുന്നു റെയ്ഡ്. മതിലകം പൊലീസാണ് വീട്ടിലെത്തി റെയ്ഡ് നടത്തിയത്.രണ്ടു ദിവസമായി അജ്മാന്‍ ജയിലില്‍ കഴിയുകയായിരുന്ന തുഷാര്‍ ജയില്‍ മോചിതനായി. എംഎ യൂസഫലിയുടെ ഇടപെടലാണ് തുഷാറിന് നിയമസഹായം ലഭ്യമാക്കിയത്.

20 കോടി രൂപയ്ക്കടുത്ത വണ്ടിച്ചെക്ക് നല്‍കിയെന്ന തൃശൂര്‍ സ്വദേശി നാസിന്‍ അബ്ദുള്ളയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പത്ത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് അറസ്റ്റിലേക്ക് നയിച്ചത്. എന്നാല്‍ നാസില്‍ അബ്ദുള്ളയ്ക്ക് 10 വര്‍ഷത്തിനിടയില്‍ പലപ്പോഴായി പണം നല്‍കി, എന്നിട്ടും തീയതി രേഖപ്പെടുത്താത്ത ചെക്കില്‍ പുതിയ തീയതി എഴുതി ചേര്‍ത്ത് നിയമ നടപടികളിലേക്ക് വലിച്ചിഴച്ചത് വിശ്വാസ വഞ്ചനയാണെന്നായിരുന്നു തുഷാറിന്റെ വാദം

യു എ ഇ പൗരന്റെ മധ്യസ്ഥതയില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് നാസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ യു എ ഇ യിലേക്ക് വിളിച്ചു വരുത്തിയത്. തുഷാര്‍ അജ്മാനിലെ ഹോട്ടലില്‍ എത്തിയ വിവരം നാസില്‍ പോലീസിനെ അറിയിക്കുകയായിരുന്നു.നാല് ദിവസം മുന്‍പേ തന്നെ നാസില്‍ അബ്ദുല്ല തുഷാര്‍ വെളളാപ്പള്ളിക്കെതിരെ അജ്മാന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിവരം മറച്ചു വച്ച ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വിളിച്ചു വരുത്തുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി ഔദ്യോഗിക പരിപാടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അബുദാബിയില്‍ എത്തുന്നുണ്ട് . ബിജെപി യുടെ ഘടക കക്ഷിയായ ബിഡിജെ എസ് നേതാവ് ഈ സമയം ഇവിടെ ജയിലില്‍ കഴിയുന്നത് ഒഴിവാക്കാന്‍ ഡല്‍ഹിയിലെ ബിജെപി കേന്ദ്ര നേതൃത്വവും പ്രത്യേക താത്പര്യം എടുത്തിരുന്നു.

B4 Admin

Recent Posts

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

7 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

7 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

8 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

9 hours ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

15 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

1 day ago