തഞ്ചാവൂര്‍: സെല്‍ഫി അപകടങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ടിക്ടോക് അപകടങ്ങളാണ്. ടിക്ടോക്കില്‍ ലൈക്ക് കിട്ടാനും വൈറലാകാനും എന്തുചെയ്യാനും തയാറാവുകയാണ് പുതുതലമുറ. കഴിഞ്ഞ ദിവസം ടിക്ടോക് വിഡിയോ എടുക്കുന്നതിനിടെ യുവാവിന് സംഭവിച്ച ദാരുണാന്ത്യമാണ് ഏറ്റവും പുതിയ ഉദാഹരണം. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം.
സ്കൂട്ടറില്‍ അമിത വേഗത്തില്‍ പായുന്ന വിഡിയോ പകര്‍ത്തിയ മൂവര്‍ സംഘമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് സ്കൂട്ടര്‍ ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നില്‍ ഇരുന്ന യുവാവ് വിഡിയോ ടിക്ടോക്കില്‍ അപ്‍ലോഡ് ചെയ്യുന്നതിനിടെ സ്കൂട്ടര്‍ ഓടിച്ച ആളിന്റെ ശ്രദ്ധ തെറ്റിയതാണ് അപകടകാരണം. ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഒരാള്‍ മരിച്ചു.
രാജ്യത്ത് ടിക്ടോക് വിഡിയോ ആപ്പ് നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് നിമയസഭയില്‍ പ്രമേയവും പാസാക്കിയിരുന്നു. ടിക് ടോക് വിഡിയോ ഷൂട്ടിന്റെ പേരില്‍ ഓരോ ദിവസവും ദുരന്തങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…