Friday, March 29, 2024
spot_img

ടിക്ടോക് ആപ്ലിക്കേഷന്‍ കൊലയാളിയായി മാറുന്നു; അതിവേഗത്തില്‍ സ്കൂട്ടറിലിരുന്ന് ടിക്ടോക് ചെയ്ത യുവാവിന് ദാരുണാന്ത്യം

തഞ്ചാവൂര്‍: സെല്‍ഫി അപകടങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ടിക്ടോക് അപകടങ്ങളാണ്. ടിക്ടോക്കില്‍ ലൈക്ക് കിട്ടാനും വൈറലാകാനും എന്തുചെയ്യാനും തയാറാവുകയാണ് പുതുതലമുറ. കഴിഞ്ഞ ദിവസം ടിക്ടോക് വിഡിയോ എടുക്കുന്നതിനിടെ യുവാവിന് സംഭവിച്ച ദാരുണാന്ത്യമാണ് ഏറ്റവും പുതിയ ഉദാഹരണം. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം.

സ്കൂട്ടറില്‍ അമിത വേഗത്തില്‍ പായുന്ന വിഡിയോ പകര്‍ത്തിയ മൂവര്‍ സംഘമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് സ്കൂട്ടര്‍ ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നില്‍ ഇരുന്ന യുവാവ് വിഡിയോ ടിക്ടോക്കില്‍ അപ്‍ലോഡ് ചെയ്യുന്നതിനിടെ സ്കൂട്ടര്‍ ഓടിച്ച ആളിന്റെ ശ്രദ്ധ തെറ്റിയതാണ് അപകടകാരണം. ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഒരാള്‍ മരിച്ചു.

രാജ്യത്ത് ടിക്ടോക് വിഡിയോ ആപ്പ് നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. ഇതു സംബന്ധിച്ച്‌ നിമയസഭയില്‍ പ്രമേയവും പാസാക്കിയിരുന്നു. ടിക് ടോക് വിഡിയോ ഷൂട്ടിന്റെ പേരില്‍ ഓരോ ദിവസവും ദുരന്തങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി.

Related Articles

Latest Articles