Categories: FeaturedIndia

സി ആർ പി സി യിലും ഐ പി സിയിലും സമൂല മാറ്റം അനിവാര്യം, പൊലീസ് സേനയിൽ സമഗ്ര പരിഷ്കാരം നടപ്പിലാക്കും‘; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി : രാജ്യത്തെ ക്രിമിനൽ നടപടി ചട്ടങ്ങളിലും ശിക്ഷാ നിയമങ്ങളിലും സമൂലമായ ഉടച്ചു വാർക്കൽ അനിവാര്യമാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. രാജ്യത്തെ ക്രിമിനൽ കേസുകളിൽ വേഗത്തിൽ തീർപ്പുകൽപ്പിക്കാനുള്ള സംവിധാനം അനിവാര്യമാണ്. അതിനായി കാലപ്പഴക്കം ചെന്ന പൊലീസ് സംവിധാനങ്ങൾ പരിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ പൊലീസ് മറ്റ് അന്താരാഷ്ട്ര സേനകൾക്ക് ഒട്ടും പിന്നിലാകാൻ പാടില്ല. മൂന്നാം മുറയുടെയും ടെലിഫോൺ ചോർത്തലിന്‍റെയും കാലം നമുക്ക് അവസാനിപ്പിക്കണം. ലോകരാഷ്ട്രങ്ങൾ പിന്തുടരുന്നത് ഫോറൻസിക് സയൻസ് അടക്കമുള്ള ശാസ്ത്രീയ കുറ്റാന്വേഷണ സങ്കേതങ്ങളെയാണ്. അത്തരം സംവിധാനങ്ങൾ വ്യാപകമായി പ്രചാരത്തിൽ വരുത്താൻ സർക്കാർ ആലോചിക്കുന്നതായും അമിത് ഷാ വ്യക്തമാക്കി.

കുറ്റകൃത്യങ്ങൾ നടന്നതിന് ശേഷം നടപടിയെടുക്കുന്ന രീതിയേക്കാൾ നാം അവലംബിക്കേണ്ടത് കുറ്റകൃത്യങ്ങൾ നടക്കാതെ നോക്കുന്ന നിയമസംവിധാനത്തെയാണ്. അതിനായി രാജ്യവ്യാപകമായി പൊലീസ് ആസ്ഥാനങ്ങളിൽ ക്രിമിനൽ ഡാറ്റാ ഫോൾഡറുകൾ രൂപീകരിച്ച് പരസ്പരം ബന്ധിപ്പിക്കും. ആധാർ അടക്കമുള്ള സംവിധാനങ്ങൾ ഇതിനായി ഉപയോഗിക്കേണ്ടുന്നതിന്റെ സാധുത പരിശോധിക്കുമെന്നും അമിത് ഷാ അറിയിച്ചു.

ബീറ്റ് സംവിധാനങ്ങൾ കാര്യക്ഷമമാക്കണം. ജനങ്ങളുമായുള്ള സഹകരണം പൊലീസിന്റെ ദൈനംദിന നടപടികളുടെ ഭാഗമാക്കണം. ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ബി പി ആർ ഡിയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ തലത്തിൽ പൊലീസ് സംവിധാനത്തെ നവീകരിക്കുന്നതിനായി ഫോറൻസിക് സയൻസ് സർവ്വകലാശാല സ്ഥാപിക്കാൻ ബിപിആർഡി നിർദ്ദേശം സമർപ്പിച്ചു കഴിഞ്ഞു. ഇത് അടുത്ത് ക്യാബിനറ്റ് യോഗം ചർച്ച ചെയ്യും. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായും സേനാ ശാക്തീകരണത്തിന്റെ ഭാഗമായും പൊലീസിലേക്ക് കൂടുതൽ അംഗങ്ങളെ ചേർക്കും. ഗുജറാത്തിൽ പരീക്ഷിച്ചു വിജയിച്ച ആശയമാണിത്. ഇത് രാജ്യമെമ്പാടും വ്യാപിപ്പിക്കും. അമിത് ഷാ വ്യക്തമാക്കി.

ക്രമസമാധാന പാലനവും ക്രിമിനൽ കേസുകളുടെ അതിവേഗ വിചാരണയും സർക്കാരിന്‍റെ നയമാണ്. അഞ്ച് ട്രില്ല്യൺ സമ്പദ്ഘടനയിലൂടെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റാനുള്ള പ്രധാനമന്ത്രിയുടെ സ്വപ്നത്തിലേക്ക് വഴിവെക്കാൻ ഉതകുന്ന പരിഷ്കാരങ്ങൾ എല്ലാ മേഖലകളിലും നടപ്പിലാക്കി വരികയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു.

B4 Admin

Recent Posts

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

36 minutes ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

1 hour ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

1 hour ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

1 hour ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

1 hour ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

3 hours ago