Categories: Featured

ഭക്തർക്ക് അനുഗ്രഹവർഷമായി ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്താറാട്ട് ശനിയാഴ്ച

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഭഗവതി തൃപ്പൂത്തായി. തൃപ്പൂത്താറാട്ട് ശനിയാഴ്ച രാവിലെ ക്ഷേത്രത്തിന് സമീപമുള്ള പമ്പാ നദിയിലെ മിത്രപ്പുഴക്കടവിൽ നടക്കും. ഈ മലയാള വർഷം ആദ്യത്തെ തൃപ്പൂത്താറാട്ടെന്ന നിലയിൽ ശനിയാഴ്ച്ചത്തെ ചടങ്ങുകൾക്ക് ഏറെ പ്രാധാന്യവും പ്രത്യേകതകളും ഉണ്ട്. ആയിരക്കണക്കിന് ഭക്തരെയാണ് ചടങ്ങിനായി ക്ഷേത്രഭാരവാഹികൾ പ്രതീക്ഷിക്കുന്നത്.

എണ്ണ, തേന്‍, മഞ്ഞള്‍പ്പൊടി, പനിനീര്, കൂവപ്പൊടി, പാല്‍ തുടങ്ങിയവ അഭിഷേകം ചെയ്തശേഷം തന്ത്രിയും സഹകാര്‍മ്മികരും ദേവീബിംബവുമായി പമ്പയില്‍ മൂന്നുതവണ മുങ്ങുന്നതാണ് ആറാട്ട് ചടങ്ങ്. തുടർന്ന് കടവില്‍ പട്ടും ഹാരവും ധരിച്ചൊരുങ്ങി തിരികെയെത്തുന്ന ദേവിയെ ക്ഷേത്രാങ്കണത്തിൽ മഹാദേവന്‍ സ്വീകരിക്കും. ആറാട്ടിന് ശേഷം ക്ഷേത്രത്തിലേക്ക് എഴുന്നെള്ളുന്ന ദേവിയെ യുവതികളും ബാലികമാരും താലപ്പൊലിയുമായി അനുഗമിക്കും.

തുടർന്ന് അകത്തെഴുന്നള്ളിച്ചശേഷം ദേവീദേവൻമാർക്ക് കളഭാഭിഷേകം നടത്തും. അതുകഴിഞ്ഞാണ് തിരുവാഭരണച്ചാർത്ത്. അടിയുറച്ച ഭക്തിവിശ്വാസങ്ങളുടെ നിറവിൽ കേണൽ മൺറോ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ സമർപ്പിച്ച തിരുവാഭരണങ്ങൾ ദേവിക്ക് ചാർത്തും.

തിരുവാഭരണങ്ങൾ ആറന്മുളയിലെ ദേവസ്വം സ്‌ട്രോങ്‌റൂമിലാണ് സൂക്ഷിക്കുന്നത്. വൈകീട്ട് ദീപാരാധന സമയത്തും തിരുവാഭരണങ്ങൾ ചാർത്തും. മലയാളമാസത്തിലെ ആദ്യത്തെ തൃപ്പൂത്താറാണ്ട് ചിലവ് കേണൽ മൺറോയുടെ വകയാണ്. പണ്ട് മണ്‍റോ സായിപ്പ് തൃപ്പൂത്താറാട്ടിന്‍റെ ചെലവുകള്‍ വെട്ടിക്കുറച്ചു. തുടര്‍ന്ന് സായിപ്പിന്റെ ഭാര്യക്ക് രക്തസ്രാവമുൾപ്പെടെ തുടര്‍ച്ചയായി നിരവധി രോഗങ്ങൾ ഉണ്ടായി.

പ്രശ്‌നചിന്തയില്‍ ദേവീകോപം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞ കേണൽ മൺറോ വെട്ടിക്കുറച്ച തൃപ്പൂത്താറാട്ട് ചെലവുകള്‍ പുനസ്ഥാപിച്ചു. പ്രായശ്ചിത്തമായി തിരുവാഭരണങ്ങള്‍ ദേവിക്ക് സമര്‍പ്പിച്ചു. വര്‍ഷാദ്യ തൃപ്പൂത്തിന്‍റെ ചെലവിനായി ഒരുതുക കേണൽ മൺറോ ദേവസ്വത്തില്‍ നിക്ഷേപിച്ചു. ഈ തുക ഉപയോഗിച്ചാണ് ഇപ്പോഴും മലയാളമാസത്തിലെ ആദ്യ തൃപ്പൂത്താറാട്ട് നടത്തുന്നത്. കേണൽ മൺറോ ഇത് സംബന്ധിച്ച നൽകിയ രേഖകൾ ഇന്നും ദേവസ്വം റെക്കോഡുകളിൽ ഉണ്ട്.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

13 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

17 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

1 day ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

1 day ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

1 day ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

1 day ago