Celebrity

‘ക്യൂൻ ഓഫ് റോക്ക് ആൻഡ് റോൾ’, സംഗീത ഇതിഹാസം ടീന ടർണർ അന്തരിച്ചു; അന്ത്യം വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന്

ബേൺ: സംഗീത ഇതിഹാസം ടീന ടർണർ അന്തരിച്ചു. 83 വയസായിരുന്നു. ‘ക്യൂൻ ഓഫ് റോക്ക് ആൻഡ് റോൾ’ എന്നറിയപ്പെടുന്ന ടീന കാൻസർ, സ്ട്രോക്ക് തുടങ്ങി വാർദ്ധക്യ സഹജമായ വിവിധ രോ​ഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.സ്വിറ്റ്‌സർലൻഡിലെ കുസ്‌നാച്ചിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം.1994 മുതൽ അമേരിക്കൻ വംശജയായ ടീന ടർണർ ഭർത്താവും ജർമ്മൻ നടനും സംഗീത നിർമാതാവുമായ എർവിൻ ബാച്ചിനൊപ്പം സ്വിറ്റ്സർലൻഡിലായിരുന്നു താമസം. 2013-ൽ സ്വിസ് പൗരത്വം നേടി. അടുത്ത കാലത്ത് കുടലിൽ കാൻസർ പിടിപ്പെട്ട ടീന ടർണർ നീർഘനാളായി ചികിത്സയിലായിരുന്നു.

നാല് പതിറ്റാണ്ടുകളായി ബിൽബോർഡ് ടോപ്പ് 40 ഹിറ്റുകൾ ടീന ടർണർ നേടി. ഗ്രാമി പുരസ്‌കാരം, കെന്നഡി സെന്റർ ബഹുമതി, റോക്ക് എൻ റോൾ ഹാൾ ഓഫ് ഫെയിമിൽ പ്രവേശനം എന്നിവയും താരം നേടിയിട്ടുണ്ട്.
2008 ൽ സം​ഗീത ലോകത്തു നിന്നും വിരമിച്ചു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2013 ലായിരുന്നു ജർമ്മൻ നടനും സംഗീത നിർമാതാവുമായ എർവിൻ ബാച്ചിനുമായുള്ള വിവാഹം. 2018 ൽ ലണ്ടൻ മ്യൂസിക്കലിന്റെ പ്രീമിയറിലാണ് ടീന ടർണർ അവസാനമായി പങ്കെടുത്തത്.

Anusha PV

Recent Posts

‘തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും നിങ്ങളെ കോടതി കയറ്റും’; ആം ആദ്മി നേതാക്കൾക്ക് മുന്നറിയിപ്പുമായി സ്വാതി മലിവാൾ

ദില്ലി: തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും ആം ആദ്മി പാർട്ടി നേതാക്കളെ കോടതി കയറ്റുമെന്ന മുന്നറിയിപ്പുമായി ആം ആദ്മിയുടെ…

22 mins ago

കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയർ ആര്യ രാജേന്ദ്രൻെറ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. വൈകിട്ട് മൂന്ന്…

26 mins ago

ഇപി ജയരാജൻ വധ ശ്രമ കേസ്; ഹർജിയിൽ ഇന്ന് വിധി; കെ സുധാകരന് നിർണായകം

കൊ​ച്ചി: എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​നെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി .അദ്ധ്യക്ഷൻ കെ. ​സു​ധാ​ക​ര​ൻ…

29 mins ago

അവയവ കടത്ത് കേസ്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു, പ്രതി സബിത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങും

കൊ​ച്ചി: അ​വ​യ​വ ക​ട​ത്ത് കേ​സി​ൽ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. രാ​ജ്യാ​ന്ത​ര അ​വ​യ​വ മാ​ഫി​യ സം​ഘ​ങ്ങ​ളു​മാ​യി പ്ര​തി​ക്ക് ബ​ന്ധ​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ്…

45 mins ago