Monday, January 5, 2026

കണ്ണുകളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഈ മൂന്ന് വ്യായാമങ്ങൾ ചെയ്യൂ!

ആരോഗ്യമുള്ള കണ്ണുകൾ ഒട്ടുമിക്കപേരും ആഗ്രഹിക്കുന്നതാണ്. കണ്ണിനുള്ള വ്യായാമത്തിനായി പ്രത്യേകം സമയം ചെലവാക്കേണ്ട ആവശ്യമില്ല. എപ്പോള്‍ വേണമെങ്കിലും ചെയ്യാം. എവിടെ വെച്ചും കണ്ണിന് നല്‍കാനാവുന്ന മൂന്ന് വ്യായാമങ്ങളറിയാം.

1. മൂക്കിന്റെ തുമ്പിലേക്ക് നോക്കുക, തുടര്‍ന്ന് കണ്‍പീലികളിലേക്ക് നോക്കുക. വീണ്ടും മൂക്കിന്റെ തുമ്ബിലേക്കു ദൃഷ്ടികൊണ്ടു വരിക. റിലാക്സ് ചെയ്യുക. ഇത് അഞ്ച് തവണ ആവര്‍ത്തിക്കുക.

2. കൃഷ്ണമണി വലതുഭാഗത്തേക്ക് വൃത്താകൃതിയില്‍ ചലിപ്പിക്കുക. പത്ത് തവണ ചെയ്യാം.

3. കൃഷ്ണമണി ഇടതുഭാഗത്തേക്ക് വൃത്താകൃതിയില്‍ ചലിപ്പിക്കുക. പത്ത് തവണ ചെയ്യാം.

ഓരോ വ്യായാമം കഴിഞ്ഞും കണ്ണുകള്‍ അടച്ചുപിടിക്കണം. അതിനു ശേഷം കൈവെള്ള തിരുമ്മി കണ്ണില്‍വെക്കുക.

 

Related Articles

Latest Articles