CRIME

വീട്ടുജോലി ചെയ്ത് മടുത്തു; പാത്രമെടുത്ത് അടിച്ച് 48 -കാരി അമ്മായിയമ്മയെ കൊലപ്പെടുത്തി

ദില്ലി: വീട്ടുജോലി ചെയ്ത് മടുത്ത 48 -കാരി അമ്മായിയമ്മയെ കൊലപ്പെടുത്തി. ദില്ലിയിലാണ് 86 -കാരിയായ അമ്മായിയമ്മയെ പാത്രമെടുത്ത് അടിച്ച് സ്ത്രീ കൊലപ്പെടുത്തിയത്. കുറേ കാലമായി പാചകവും മറ്റും വീട്ടുപണികളും തുടർച്ചയായി ചെയ്യുന്നതിന്റെ നിരാശയിലായിരുന്നു സ്ത്രീ. ആ നിരാശയായിരിക്കണം കൊലയിലേക്ക് നയിച്ചത്. പെട്ടെന്ന് കൊല ചെയ്യാനായി എന്തെങ്കിലും പ്രകോപനം ഉണ്ടായതായി ഇതുവരെ തെളിഞ്ഞിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.

നെബ് സരായ് സ്വദേശിനിയായ ശർമ്മിഷ്ഠ സോം ആണ് കൊലക്കുറ്റത്തിന് അറസ്റ്റിലായത്. സ്വദേശിയായ ഒരാൾ വിളിച്ച് പോലീസിനോട് സുഹൃത്തിന്റെ അപാർട്‍മെന്റിൽ അവന്റെ അമ്മ ചോരയൊഴുക്കി കിടക്കുന്നു എന്ന് പറഞ്ഞതിനെ തുടർന്നാണ് സംഭവസ്ഥലത്ത് പോലീസ് എത്തിയത്. “പോലീസ് സ്ഥലത്തെത്തിയപ്പോൾ, മുഖത്തും തലയോട്ടിയിലും ഒന്നിലേറെ മുറിവുകളുമായി ഹാൻഷി സോം അടുക്കളയിലെ തറയിൽ കിടക്കുന്നതാണ് കണ്ടത്. കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ മകൻ സുരജിത് സോം, ഭാര്യ ശർമ്മിഷ്ഠ, അവരുടെ 16 വയസ്സുള്ള മകൾ ഇവരെല്ലാം 2014 മുതൽ നെബ് സരായിയിലാണ് താമസം. കൊൽക്കത്ത സ്വദേശിയായ സുരജിത്തിന്റെ അമ്മ 2022 മാർച്ച് വരെ തനിച്ചായിരുന്നു താമസം. എന്നാൽ, അവരെ കുറിച്ച് ആകുലനായിരുന്ന സുരജിത് അവർക്ക് സ്വന്തം ഫ്ലാറ്റിന്റെ എതിർവശത്തായി ഒരു ഫ്ലാറ്റ് വാടകയ്‍ക്ക് എടുത്ത് നൽകി” എന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

വയ്യായ്കയുണ്ടായിരുന്ന അമ്മ 2022 -ൽ ബാത്ത്‍റൂമിൽ വീണു. അപ്പോൾ കൂടുതൽ വയ്യാതെയായി, പരസഹായം കൂടാതെ എഴുന്നേറ്റ് നടക്കുന്നതും മറ്റും ബുദ്ധിമുട്ടായി. അങ്ങനെയാണ് അമ്മയെ തൊട്ടടുത്ത് താമസിപ്പിച്ചത് എന്ന് സുരജിത് പറഞ്ഞു. അമ്മയുടെ വിവരങ്ങൾ അറിയുന്നതിന് വേണ്ടി സുരജിത്ത് അവരുടെ ഫ്ലാറ്റിൽ സിസിടിവി ക്യാമറ വച്ചിട്ടുണ്ടായിരുന്നു. എന്നാൽ, അതിൽ മരണം നടന്ന ദിവസം സ്റ്റോറേജ് ഡിവൈസ് ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും മരണത്തിൽ അയൽക്കാർക്കോ ബന്ധുക്കൾക്കോ ഒന്നും ആദ്യം സംശയങ്ങളൊന്നും തോന്നിയിരുന്നില്ല. വീണ് മരിച്ചതാകാം എന്നാണ് കരുതിയിരുന്നത്. പക്ഷേ, വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നപ്പോൾ സ്വാഭാവിക മരണമായിരിക്കാൻ സാധ്യത ഇല്ല എന്ന് ഡോക്ടർ പറയുകയായിരുന്നു.

പിന്നാലെ, വിശദമായ അന്വേഷണം നടന്നു. തന്റെ അമ്മയും മുത്തശ്ശിയും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല എന്ന് ശർമ്മിഷ്ഠയുടെ മകളും പറഞ്ഞു. പിന്നീട്, സുരജിത് സിസിടിവിയുടെ മെമ്മറി കാർഡ് താൻ മാറ്റിവച്ചതാണ് എന്ന് പൊലീസിനോട് സമ്മതിച്ചു. അതിൽ ശർമ്മിഷ്ഠ കൊല്ലപ്പെട്ട സ്ത്രീ താമസിച്ചിരുന്ന വീട്ടിലേക്ക് പോകുന്നതും അവരെ പാത്രം വച്ച് അടിക്കുന്നതും പാത്രം തുണി ഉപയോ​ഗിച്ച് തുടക്കുന്നതും എല്ലാം വ്യക്തമായി കാണാമായിരുന്നു. തെളിവ് കിട്ടിയതോടെ ശർമ്മിഷ്ഠയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

14 hours ago

അഗ്നിവീറുകൾക്ക് ആശ്വാസം: സൈനികസേവനം ആറുവർഷമാക്കാൻ കേന്ദ്രസർക്കാർ

​ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…

15 hours ago

ലോക ഹിന്ദു കോൺഗ്രസ് 2026 മുംബൈയിൽ: ആഗോള ഹൈന്ദവ നേതൃത്വങ്ങളെ അഭിസംബോധന ചെയ്യാൻ ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്!

ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…

15 hours ago

ഇറാൻ-അമേരിക്ക ഏറ്റുമുട്ടൽ ആഗോളപ്രതിസന്ധി രൂക്ഷമാക്കുമോ ?

ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…

16 hours ago

കെ.പി.സി.സി അധ്യക്ഷനാകാൻ അനിൽകുമാർ? പകരം മന്ത്രിയാകാൻ പോര് മുറുകുന്നു

കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…

16 hours ago

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

2 days ago