ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ നഴ്സിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് അറസ്റ്റില്‍. മധുരൈ സ്വദേശിനി ചിത്രയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷ് ഖന്നയാണ് അറസ്റ്റിലായത്. കുടുംബ വഴക്കിനെ തുടർന്ന് ഇയാൾ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു ചിത്രയുടെ മൃതദേഹം കണ്ടെത്തിയത്. തലയും കൈകളും കല്ല് കൊണ്ട് തല്ലിച്ചതച്ച നിലയിൽ ഇന്നലെ രാവിലെയായിരുന്നു ചിത്രയുടെ മൃതദേഹം കണ്ടെത്തിയത്. കെട്ടിടാവശിഷ്ടങ്ങൾ കൂട്ടിയിട്ടിരുന്ന സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. തിരുപ്പൂർ പല്ലടത്തെ സ്വകാര്യ ക്ലിനിക്കിലെ നഴ്‌സായിരുന്നു ചിത്ര. രാജേഷ് ലഹരിക്കടിമയാണെന്നാണ് പോലീസ് പറയുന്നത്,

