To hold on to the Hindu traditions, the day of ritual protection again! Temple Ritual Protection Samiti to hold Ritual Protection Conference tomorrow at Pandalam, Tatwamayi Network has prepared live broadcast for devotees
പന്തളം: ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പന്തളത്ത് നാളെ ആചാര സംരക്ഷണ ദിനം ആചരിക്കും. പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ നാളെ രാവിലെ 10 മണിക്കാണ് ആചാര സംരക്ഷണ ദിന സമ്മേളനം നടക്കുക. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയാണ് മുഖ്യപ്രഭാഷണം.
ശബരിമല പ്രക്ഷോഭ സമയത്ത് ആചാര സംരക്ഷണത്തിനായി ആദ്യം മുന്നിട്ടിറങ്ങിയത് പന്തളം നിവാസികളാണ്. പിന്നാലെയാണ് കേരളം മുഴുവനും പ്രക്ഷോഭം കത്തിപ്പടർന്നത്. അതിന്റെ ഓർമ്മ ദിവസമായ ഒക്ടോബർ രണ്ടിനാണ് ആചാര സംരക്ഷണ ദിനം സംഘടിപ്പിച്ചിരിക്കുന്നത്. പന്തളം കൊട്ടാരം പ്രതിനിധികൾ, സന്യാസി ശ്രേഷ്ഠന്മാർ, തന്ത്രി ശ്രേഷ്ഠന്മാർ, വിവിധ ഹൈന്ദവ നേതാക്കൾ സാംസ്കാരിക നായകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
വത്സൻ തില്ലങ്കേരിക്ക് പുറമെ കൊട്ടാരം പ്രതിനിധി പി ജി ശശികുമാര വർമ്മ, സ്വാമിനി ജ്ഞാനാഭനിഷ്ഠ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, തന്ത്രി കണ്ഠരര് രാജീവര്, ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരപിള്ള, പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഉപദേശക സമിതി പ്രസിഡനന്റ് ജി.പ്രിഥ്വി പാൽ, കെ ആർ രവി, ഉളനാട് ഹരികുമാർ, നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ്, വാർഡ് കൗൺസിലർ പുഷ്‌പലത, നരേന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിന്റെ തത്സമയക്കാഴ്ചകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തത്വമയി നെറ്റ്‌വർക്കിലൂടെ കാണാൻ സാധിക്കും. തത്സമയ കാഴ്ച്ചകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
http://bit.ly/40h4Ifn
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…