Monday, April 29, 2024
spot_img

ഹൈന്ദവ ആചാരങ്ങളെ മുറുകെ പിടിക്കാൻ വീണ്ടും ആചാര സംരക്ഷണ ദിനം ! പന്തളത്ത് നാളെ ആചാര സംരക്ഷണ സമ്മേളനം നടത്താനൊരുങ്ങി ക്ഷേത്ര ആചാര സംരക്ഷണ സമിതി, ഭക്തർക്ക് തത്സമയ സംപ്രേക്ഷണം ഒരുക്കി തത്വമയി നെറ്റ്‌വർക്ക്

പന്തളം: ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പന്തളത്ത് നാളെ ആചാര സംരക്ഷണ ദിനം ആചരിക്കും. പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ നാളെ രാവിലെ 10 മണിക്കാണ് ആചാര സംരക്ഷണ ദിന സമ്മേളനം നടക്കുക. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയാണ് മുഖ്യപ്രഭാഷണം.

ശബരിമല പ്രക്ഷോഭ സമയത്ത് ആചാര സംരക്ഷണത്തിനായി ആദ്യം മുന്നിട്ടിറങ്ങിയത് പന്തളം നിവാസികളാണ്. പിന്നാലെയാണ് കേരളം മുഴുവനും പ്രക്ഷോഭം കത്തിപ്പടർന്നത്. അതിന്റെ ഓർമ്മ ദിവസമായ ഒക്ടോബർ രണ്ടിനാണ് ആചാര സംരക്ഷണ ദിനം സംഘടിപ്പിച്ചിരിക്കുന്നത്. പന്തളം കൊട്ടാരം പ്രതിനിധികൾ, സന്യാസി ശ്രേഷ്ഠന്മാർ, തന്ത്രി ശ്രേഷ്ഠന്മാർ, വിവിധ ഹൈന്ദവ നേതാക്കൾ സാംസ്കാരിക നായകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

വത്സൻ തില്ലങ്കേരിക്ക് പുറമെ കൊട്ടാരം പ്രതിനിധി പി ജി ശശികുമാര വർമ്മ, സ്വാമിനി ജ്ഞാനാഭനിഷ്ഠ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, തന്ത്രി കണ്ഠരര് രാജീവര്, ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരപിള്ള, പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഉപദേശക സമിതി പ്രസിഡനന്റ് ജി.പ്രിഥ്വി പാൽ, കെ ആർ രവി, ഉളനാട് ഹരികുമാർ, നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ്, വാർഡ് കൗൺസിലർ പുഷ്‌പലത, നരേന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിന്റെ തത്സമയക്കാഴ്ചകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തത്വമയി നെറ്റ്‌വർക്കിലൂടെ കാണാൻ സാധിക്കും. തത്സമയ കാഴ്ച്ചകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://bit.ly/40h4Ifn

Related Articles

Latest Articles