'Today is a very sad day'...; Prime Minister participated in official programs after his mother's posthumous rites
ഗാന്ധിനഗർ:അമ്മയുടെ മരണാനനന്തര ചടങ്ങുകൾക്ക് പിന്നാലെ മുൻ നിശ്ചയിച്ച ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം പങ്കടുത്തത്.
കൊൽക്കത്തയിലെ ഹൗറ – ജൽപായ് ഗുരി പാതയിൽ പുതുതായി സർവീസ് തുടങ്ങുന്ന വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടൊപ്പം ബംഗാളിലെ ഏഴായിരത്തി എണ്ണൂറ് കോടിയുടെ വികസന പദ്ധതികൾക്കും മോദി തുടക്കമിട്ടു. ഏറെ ദുഖകരമായ ദിനമാണ് ഇന്നെന്ന് പറഞ്ഞ പ്രധാനമന്ത്രി പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദവും അറിയിച്ചു.
ഇന്ന് ദില്ലിയിൽ നിന്നും ബംഗാളിലേക്ക് പോകാനിരുന്ന പ്രധാനമന്ത്രി അമ്മ ഹീരാബെൻ്റെ നിര്യാണത്തെ തുടർന്ന് നേരെ ഗാന്ധിനഗറിലേക്ക് പോകുകയായിരുന്നു. സംസ്കാരചടങ്ങുകൾക്ക് ശേഷമാണ് അദ്ദേഹം ഓൺലൈനായി ബംഗാളിലെ പരിപാടികളിൽ പങ്കെടുത്തത്. ഹൌറ സ്റ്റേഷനിൽ നിന്നും ന്യൂ ജൽപൈഗുരു വരൊയണ് പുതിയ വന്ദേഭാരത് ട്രെയിൻ സഞ്ചരിക്കുക.564 കിലോമീറ്റർ ദൂരമുള്ള ഈ പാത 7.45 മണിക്കൂറിലാവും വന്ദേഭാരത് ട്രെയിൻ പൂർത്തിയാക്കുക. യാത്രാമധ്യേ ബർസോയി, മാൾട, ബൊൽപുർ എന്നീ സ്റ്റേഷനുകളിൽ വന്ദേഭാരത് ട്രെയിനിന് സ്റ്റോപ്പുണ്ടാവും. ഇതോടൊപ്പം കൊൽക്കത്ത മെട്രോയുടെ പുതിയ പർപ്പിൾ ലൈനിൻ്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…