മരിച്ച ബിനു സോമൻ
പത്തനംതിട്ട: പ്രളയ ദുരന്തങ്ങൾ നേരിടുന്നതുമായി ബന്ധപ്പെട്ട മോക്ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ വിശദീകരണം നൽകാൻ ദുരന്തനിവാരണ അതോറിറ്റി മേധാവിയ്‌ക്കും ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസമാണ് മോക്ഡ്രില്ലിനിടെ മല്ലപ്പള്ളി സ്വദേശി ബിനു സോമൻ മുങ്ങിമരിച്ചത്.
മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. സംഭവം ഉണ്ടാകാനുള്ള സാഹചര്യം പരിശോധിച്ച് 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് ദുരന്തനിവാരണ മേധാവിയ്‌ക്കും ജില്ലാ കളക്ടർക്കും നൽകിയിരിക്കുന്ന നിർദ്ദേശം.
മോക്ഡ്രില്ലിനിടെ മുങ്ങിത്താഴുന്നതായി അഭിനയിക്കുന്നതിന് വേണ്ടിയായിരുന്നു ബിനു ആറ്റിലേക്ക് ഇറങ്ങിയത്. എന്നാൽ ആറ്റിലെ ചെളിയിൽ പെട്ട ബിനു യഥാർത്ഥത്തിൽ മുങ്ങിത്താഴുകയായിരുന്നു. കരയിൽ നിന്നവർ ഇത് കണ്ടെങ്കിലും അഭിനയമാണെന്ന് തെറ്റിദ്ധരിച്ചു രക്ഷിച്ചില്ല. മറ്റുള്ളവർ ബോട്ടിൽ പിടിച്ചു കിടക്കുമ്പോഴാണ് ബിനുവിനെ കാണാനില്ലെന്ന് മനസിലായത് . ഇതോടെ ബിനുവിനായുള്ള തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…