ഇന്ന് ശ്രീരാമ ഭക്തനായ ഹനുമാന്റെ ജന്മദിനമാണ്.ചൈത്രമാസത്തിലെ ശുക്ലപക്ഷ പൗർണ്ണമി ദിനത്തിലാണ് ആഞ്ജനേയസ്വാമി ജനിച്ചത്. ആഞ്ജനേയസ്വാമിയെ പൂജിച്ച് പ്രാർത്ഥിച്ച് അനുഗ്രഹം നേടാൻ ഏറ്റവും ഉത്തമമായ ദിവസമാണ് ഹനുമദ് ജയന്തി.
ഹനുമാൻ കരുത്തിൻ്റെ ദേവനാണ്. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കും എന്ന് വിശ്വാസികൾ വിശ്വസിച്ചു വരുന്നു. ഹനുമദ് ജയന്തി ദിനത്തിൽ ഹനുമാൻ പ്രതിഷ്ഠയുള്ള ക്ഷേത്ര ദർശനം ഉദ്ദിഷ്ടകാര്യ സാധ്യത്തിന് ഉത്തമമാണെന്ന് ഭക്തർ വിശ്വസിക്കുന്നു. ഹനുമദ് ജയന്തി ദിനത്തിൽ ഭക്തർ ഹനുമദ് പ്രീതിക്കുവേണ്ടി വൃതം നോറ്റ് രാമനാമ ജപവുമായി കഴിയുന്നു. ഹനുമാൻ സ്വാമി തികഞ്ഞ രാമഭക്തനായതിനാലാണ് വ്രത വേളയിൽ ശ്രീരാമദേവനെ പ്രാർത്ഥിക്കേണ്ടുന്നത്. ഹനുമദ് പ്രീതിക്കായി ശ്രീരാമചന്ദ്രനെ ഈ ദിവസം എത്ര ഭജിക്കുന്നുവോ അത്രയും ഉത്തമമാണ്. ആഗ്രഹ സാഫല്യത്തിനായി ‘ശ്രീരാമജയം’ കഴിയാവുന്നത്ര തവണ ജപിക്കുകയോ എഴുതുകയോ ചെയ്യാം.
ഈ ദിനത്തിൽ വ്രതമെടുത്ത് പ്രാർത്ഥിച്ചാൽ മനഃശാന്തിയും കാര്യസിദ്ധിയും ആഗ്രഹസാഫല്യവുമാണ് ഫലം. വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനായ ഹനുമാൻ, ഭഗവാൻ ശിവന്റെ അവതാരമാണ്. മികവുറ്റ സംഗീതജ്ഞൻ കൂടിയാണ് ചിരഞ്ജീവിയായ ഹനുമാൻ.നമ്മില്‍ ഓരോരുത്തരിലുമുള്ള ഭയവും ദൗര്‍ബല്യങ്ങളും മാറ്റാന്‍, ദുര്‍ബലതയുടെ അണുപോലുമില്ലാത്ത ഹനുമാന് സ്വാമിയെ ഭജിക്കണം. വിശുദ്ധി, അപാര കരുത്തും കനിവും തുടങ്ങിയ കഴിവുകള്‍ നന്നായി, സ്ഥിരമായി ധ്യാനിക്കുന്ന നമ്മിലുമെത്തും.
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…