Sunday, April 28, 2024
spot_img

ഇന്ന് ഹനുമദ് ജയന്തി;ആഞ്ജനേയസ്വാമിയെ പൂജിച്ച് പ്രാർത്ഥിച്ച് അനുഗ്രഹം നേടാൻ ഏറ്റവും ഉത്തമമായ ദിവസം

ഇന്ന് ശ്രീരാമ ഭക്തനായ ഹനുമാന്‍റെ ജന്മദിനമാണ്.ചൈത്രമാസത്തിലെ ശുക്ലപക്ഷ പൗർണ്ണമി ദിനത്തിലാണ് ആഞ്ജനേയസ്വാമി ജനിച്ചത്. ആഞ്ജനേയസ്വാമിയെ പൂജിച്ച് പ്രാർത്ഥിച്ച് അനുഗ്രഹം നേടാൻ ഏറ്റവും ഉത്തമമായ ദിവസമാണ് ഹനുമദ് ജയന്തി.

ഹനുമാൻ കരുത്തിൻ്റെ ദേവനാണ്. മാർഗതടസ്സങ്ങൾ അകറ്റാ‌നും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കും എന്ന് വിശ്വാസികൾ വിശ്വസിച്ചു വരുന്നു. ഹനുമദ് ജയന്തി ദിനത്തിൽ ഹനുമാൻ പ്രതിഷ്ഠയുള്ള ക്ഷേത്ര ദർശനം ഉദ്ദിഷ്ടകാര്യ സാധ്യത്തിന് ഉത്തമമാണെന്ന് ഭക്തർ വിശ്വസിക്കുന്നു. ഹനുമദ് ജയന്തി ദിനത്തിൽ ഭക്തർ ഹനുമദ് പ്രീതിക്കുവേണ്ടി വൃതം നോറ്റ് രാമനാമ ജപവുമായി കഴിയുന്നു. ഹനുമാൻ സ്വാമി തികഞ്ഞ രാമഭക്തനായതിനാലാണ് വ്രത വേളയിൽ ശ്രീരാമദേവനെ പ്രാർത്ഥിക്കേണ്ടുന്നത്. ഹനുമദ് പ്രീതിക്കായി ശ്രീരാമചന്ദ്രനെ ഈ ദിവസം എത്ര ഭജിക്കുന്നുവോ അത്രയും ഉത്തമമാണ്. ആഗ്രഹ സാഫല്യത്തിനായി ‘ശ്രീരാമജയം’ കഴിയാവുന്നത്ര തവണ ജപിക്കുകയോ എഴുതുകയോ ചെയ്യാം.

ഈ ദിനത്തിൽ വ്രതമെടുത്ത് പ്രാർത്ഥിച്ചാൽ മനഃശാന്തിയും കാര്യസിദ്ധിയും ആഗ്രഹസാഫല്യവുമാണ് ഫലം. വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനായ ഹനുമാൻ, ഭഗവാൻ ശിവന്റെ അവതാരമാണ്. മികവുറ്റ സംഗീതജ്ഞൻ കൂടിയാണ് ചിരഞ്ജീവിയായ ഹനുമാൻ.നമ്മില്‍ ഓരോരുത്തരിലുമുള്ള ഭയവും ദൗര്‍ബല്യങ്ങളും മാറ്റാന്‍, ദുര്‍ബലതയുടെ അണുപോലുമില്ലാത്ത ഹനുമാന്‍ സ്വാമിയെ ഭജിക്കണം. വിശുദ്ധി, അപാര കരുത്തും കനിവും തുടങ്ങിയ കഴിവുകള്‍ നന്നായി, സ്ഥിരമായി ധ്യാനിക്കുന്ന നമ്മിലുമെത്തും.

Related Articles

Latest Articles