Tuesday, December 16, 2025

ഇന്ന് നിറങ്ങളുടെ ആഘോഷം!ഈ ഹോളി, സന്തോഷത്തിന്റെയും ഐക്യത്തിന്റെയുംനിറങ്ങൾ ജനമനസുകളിൽ നിറയ്‌ക്കട്ടെ; ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : ഇന്ന് നിറങ്ങളുടെ ആഘോഷം .ഈ വർണോത്സവത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ഉത്സവകാലം സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങൾ ജനമനസുകളിൽ നിറയ്‌ക്കട്ടെ,എന്ന് അദ്ദേഹം അദ്ദേഹം ആശംസിച്ചു . എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഹോളി ആശംസകൾ നേർന്നത്.

ഹോളി ജീവിതത്തിൽ പുതിയ ഉത്സാഹവും ഊർജവും കൊണ്ടുവരുന്നതിനൊപ്പം ദേശീയ ഐക്യവും ശക്തിപ്പെടട്ടേയെന്ന്അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജനങ്ങളെ ഒരുമിപ്പിക്കുന്നതിലും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഹോളിയുടെ പങ്ക് ചൂണ്ടിക്കാട്ടി മോദി പൗരന്മാർക്ക് ഹൃദയംഗമമായ ആശംസകൾ നേർന്നു.മൗറീഷ്യസിലെ രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് ദില്ലിയിൽ തിരിച്ചെത്തിയത് .പോർട്ട് ലൂയിസിൽ നടന്ന മൗറീഷ്യസ് ദേശീയ ദിന പരേഡിൽ പങ്കെടുത്ത പ്രധാനമന്ത്രിക്ക് രാജ്യം പരമോന്നതെ ദേശീയ ബഹുമതിയായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷൻ നൽകി ആദരിച്ചു. തനിക്ക് നൽകിയ സ്വീകരണത്തിനും ആതിഥ്യമര്യാദയ്‌ക്കും മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രംഗൂലത്തിനും ജനങ്ങൾക്കും മോദി നന്ദി അറിയിച്ചു.

Related Articles

Latest Articles