ഇന്ന് ലോക ആരോഗ്യദിനം. ലോകാരോഗ്യസംഘടന നിലവിൽ വന്നിട്ട് ഇന്നേക്ക് എഴുപത്തി അഞ്ച് വർഷം. ‘എല്ലാവർക്കും ആരോഗ്യം’ എന്ന മഹത്തായ സന്ദേശവുമായാണ് ഇക്കുറി ലോക ആരോഗ്യ ദിനം കൊണ്ടാടുന്നത്. ആരോഗ്യ അസമത്വം നിലനിൽക്കുന്ന ലോകത്ത് ഏറ്റവും പ്രസക്തമായ സന്ദേശമാണ് ഇത്.1948 ഏപ്രില്‍ ഏഴാം തീയതിയാണ് ലോകാരോഗ്യ സംഘടന സ്ഥാപിതമായത്. ഇതിന് ശേഷം 1950 മുതല്‍ ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ലോക ആരോഗ്യ ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടന പ്രാധാന്യം നല്‍കുന്ന വിഷയങ്ങളെയോ മേഖലയെയോ ഉയര്‍ത്തിക്കാട്ടി ഇക്കാര്യത്തെ കുറിച്ച് അവബോധം സൃഷ്‌ടിക്കുകയാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.
വ്യക്തികളുടെ ആരോഗ്യത്തിന്റെ ഗുണനിലവാരം എന്നത് ജീവിതസാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ എബോള, സാർസ് വൈറസ് തുടങ്ങിയ ഗുരുതരമായ പകർച്ചവ്യാധികൾ പ്രതിസന്ധിയാകുന്നു. ഇതിനൊരു പരിഹാരം കാണേണ്ടതുണ്ട്. അതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ശാരീരികമായ ആരോഗ്യം പ്രധാനമാണ്. എങ്കിലും ഇതിനൊപ്പം മാനസികവും സാമൂഹികവുമായ ആരോഗ്യത്തെ കൂടി സംരക്ഷിക്കണമെന്ന ഓർമപ്പെടുത്തലാണ് ലോകാരോഗ്യ ദിനം. ഇത് മൂന്നും ഒത്തുചേരുമ്പോള്‍ മാത്രമേ ഒരാള്‍ ആരോഗ്യവാനാണെന്ന് പറയാന്‍ കഴിയുകയൂ. ഒരു മനുഷ്യന്റെ ആരോഗ്യമെന്നാല്‍ മാനസിക സന്തോഷവും ക്ഷേമവുമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ലോകത്ത് ഒട്ടനവധി ആളുകള്‍ പലവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുമ്പോള്‍ സ്വയം ആരോഗ്യവാനായി ഇരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവബോധം സൃഷ്‌ടിക്കാനായാണ് ഈ ദിനം ആചരിക്കുന്നത്.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…