Friday, May 10, 2024
spot_img

ഇന്ന് ലോക ആരോഗ്യ ദിനം;’എല്ലാവർക്കും ആരോഗ്യ’മെന്ന ആശയവുമായി വീണ്ടുമൊരു ആരോഗ്യദിനം കൂടി

ഇന്ന് ലോക ആരോഗ്യദിനം. ലോകാരോഗ്യസംഘടന നിലവിൽ വന്നിട്ട് ഇന്നേക്ക് എഴുപത്തി അഞ്ച് വർഷം. ‘എല്ലാവർക്കും ആരോഗ്യം’ എന്ന മഹത്തായ സന്ദേശവുമായാണ് ഇക്കുറി ലോക ആരോഗ്യ ദിനം കൊണ്ടാടുന്നത്. ആരോഗ്യ അസമത്വം നിലനിൽക്കുന്ന ലോകത്ത് ഏറ്റവും പ്രസക്തമായ സന്ദേശമാണ് ഇത്.1948 ഏപ്രില്‍ ഏഴാം തീയതിയാണ് ലോകാരോഗ്യ സംഘടന സ്ഥാപിതമായത്. ഇതിന് ശേഷം 1950 മുതല്‍ ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ലോക ആരോഗ്യ ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടന പ്രാധാന്യം നല്‍കുന്ന വിഷയങ്ങളെയോ മേഖലയെയോ ഉയര്‍ത്തിക്കാട്ടി ഇക്കാര്യത്തെ കുറിച്ച് അവബോധം സൃഷ്‌ടിക്കുകയാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.

വ്യക്തികളുടെ ആരോഗ്യത്തിന്റെ ഗുണനിലവാരം എന്നത് ജീവിതസാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ എബോള, സാർസ് വൈറസ് തുടങ്ങിയ ഗുരുതരമായ പകർച്ചവ്യാധികൾ പ്രതിസന്ധിയാകുന്നു. ഇതിനൊരു പരിഹാരം കാണേണ്ടതുണ്ട്. അതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ശാരീരികമായ ആരോഗ്യം പ്രധാനമാണ്. എങ്കിലും ഇതിനൊപ്പം മാനസികവും സാമൂഹികവുമായ ആരോഗ്യത്തെ കൂടി സംരക്ഷിക്കണമെന്ന ഓർമപ്പെടുത്തലാണ് ലോകാരോഗ്യ ദിനം. ഇത് മൂന്നും ഒത്തുചേരുമ്പോള്‍ മാത്രമേ ഒരാള്‍ ആരോഗ്യവാനാണെന്ന് പറയാന്‍ കഴിയുകയൂ. ഒരു മനുഷ്യന്റെ ആരോഗ്യമെന്നാല്‍ മാനസിക സന്തോഷവും ക്ഷേമവുമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ലോകത്ത് ഒട്ടനവധി ആളുകള്‍ പലവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുമ്പോള്‍ സ്വയം ആരോഗ്യവാനായി ഇരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവബോധം സൃഷ്‌ടിക്കാനായാണ് ഈ ദിനം ആചരിക്കുന്നത്.

Related Articles

Latest Articles