Featured

മലയാളി പൊളിയാണ്… പ്രാദേശിക വാദവും, ഭാഷാപരമായ വേർതിരിവും.. അറിയണം ഇതിനെക്കുറിച്ച്…

മലയാളി പൊളിയാണ്… പ്രാദേശിക വാദവും, ഭാഷാപരമായ വേർതിരിവും… | TOKYO OLYMPICS

മലയാളിയ്ക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട് , സത്യത്തിൽ കുറച്ച് വർഷങ്ങളായി മാമമാധ്യമങ്ങൾ അത് ജനങ്ങളിലേക്ക് അടിച്ചേൽപ്പിച്ചതാണ്. പ്രാദേശിക വാദവും ഭാഷാപരമായ വേർതിരിവും. നാസയിൽ ഒരു പദ്ധതി വിജയം നടന്നാലും അതിൽ ഒരു മലയാളിയുണ്ടോയെന്ന് തപ്പി, അവരുടെ വിവരങ്ങൾ വെണ്ടക്ക അക്ഷരത്തിൽ നിരത്തുക,കഴിക്കുന്ന ഭക്ഷണം വരെ ഭാവനയ്ക്കനുസരിച്ച് വിളമ്പുക ,അങ്ങനെ, മലയാളി, മലയാളി എന്ന് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു ജനങ്ങളിലേക്ക് ഭാഷാപരമായ വേർതിരിവും പ്രാദേശിക വാദവും കുത്തിവക്കുക

എന്നാൽ ഇതുകൊണ്ട് ദോഷമല്ലാതെ മറ്റ് യാതൊരു ഗുണവും അതുകൊണ്ടില്ല താനും. പണ്ട് പിടി ഉഷയും,ഐഎം വിജയനെയും അവരുടെ പ്രതാപ സമയത്ത് ഇന്ത്യക്കാർ സ്നേഹിക്കുകയും ബഹുമാനിക്കുയും ചെയ്തത്, മലയാളി താരങ്ങൾ എന്ന നിലയിലല്ല, രാജ്യത്തിന്റെ അഭിമാനം എന്ന നിലയിലാണ്. അതിപ്പോഴും അങ്ങനെ തന്നെയാണ്.

ഐഎം വിജയനും പിടി ഉഷയും പല തവണ പറഞ്ഞിട്ടുണ്ട്, അവർക്ക് ഇവിടെ ലഭിക്കുന്നതിൽ കൂടുതൽ സ്നേഹവും ബഹുമാനവും കേരളത്തിനു പുറത്ത് ലഭിക്കുന്നുണ്ടന്ന്. ഐഎം വിജയന്റെ ഭാര്യ ഒരിക്കൽ ഒരു ചാനലിൽ പറഞ്ഞു. തൃശൂർ പൂര പറമ്പിൽ അദ്ദേഹം നിന്നപ്പോൾ ഒരാൾ അടുത്ത് വന്ന് സംശയിച്ച് സംശയിച്ച് ഐ എം വിജയനല്ലേ എന്ന് ചോദിച്ചു. എന്നാൽ ബംഗാളിൽ, പ്രത്യേകിച്ചുംകൊൽക്കത്തയിൽ ആണെങ്കിൽ അദ്ദേഹം ഒന്നു തിരിഞ്ഞു നിന്നാൽ പോലും അവർ തിരിച്ചറിയുകയും കാറിനുള്ളിൽ ഒരു മിന്നായം പോലെ കണ്ടാൽ പോലും റോഡ് ബ്ലോക്കാവുന്ന സ്ഥിതിയും ഉണ്ടാവുമെന്ന് .

എന്നാൽ ശരിക്കും പിടി ഉഷയും വിജയനും , ഭാഗ്യമുളളവരാണ്, നമ്മുടെ മാധ്യമങ്ങൾക്ക് ഇന്നത്തെ അത്ര സൂക്കേട് അന്നില്ലായിരുന്നു , അതുകൊണ്ട് തന്നെ അവർ പ്രാദേശികമായി ബ്രാക്കറ്റ് ചെയ്യപ്പെട്ടില്ല
ഇനി ശ്രീശാന്തിന്റെയും സഞ്ചു സാംസൺന്റെ കാര്യവും നോക്കുക, രണ്ട് പേരെയും മലയാള മാധ്യമങ്ങൾ എടുത്ത് തലയിൽ വച്ചതാണ്, ഒരുത്തന്റെ കരിയർ തുലയാൻ വരെ ഒരു പരിധി വരെ ഈ മലയാളി തള്ള് കാരണമായി എന്ന് തന്നെ പറയാം. മറ്റവനെ തുലച്ചു കൊണ്ടിരിക്കുന്നു.. ഒരിക്കൽ ഇന്ത്യൻ ടീമിൽ അവനു അവസരം കൊടുത്തില്ല എന്നും പറഞ്ഞു, കേരളത്തിൽ വച്ച് കോഹ്ലിയെ കൂവി വിട്ട മഹാമനസ്കരാണ് മലയാളികൾ .

ശ്രീജേഷ് വർഷങ്ങളായി ഇന്ത്യൻ ഹോക്കി ടീമിൽ കളിച്ചു കൊണ്ടിരിക്കുന്നു , വല്ലപ്പോഴും വല്ല വാർത്തയിലും പരാമർശിക്കുന്നതല്ലാതെ, മാധ്യമങ്ങൾ അയാളെ വാഴ്ത്തി നടക്കുകയോ പൊക്കിക്കൊണ്ട് നടക്കുകയോ ഒന്നും ഇല്ലായിരുന്നു. ഇതാ ഇപ്പോൾ വെങ്കലം നേടിയ ടീമിന്റെ ഭാഗമാണ് ശ്രീജേഷ്, ഇനി പൊക്കിയടിയുടെ കാലമാണ്, ശ്രീജേഷ് ഇല്ലങ്കിൽ ഇന്ത്യൻ ഹോക്കി ടീം ഇല്ല എന്ന തരത്തിൽ വരെ അത് പോയേക്കാം
എങ്ങനെയെങ്കിലും ഇനി അയാളെക്കൂടി ഷെഡ്ഡിൽ കേറ്റണം , അതിനാണീ അങ്കം എന്ന് പറയാതിരിക്കാൻ വയ്യ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Recent Posts

ന്യായീകരണ തൊഴിലാളികൾ പാർട്ടി വിടുന്നു ! സിപിഎം വല്ലാത്ത പ്രതിസന്ധിയിൽ I REJI LUCKOSE

ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…

7 hours ago

പാലക്കാട്ട് ബിജെപിയ്ക്കനുകൂലമായി രാഷ്ട്രീയ കാലാവസ്ഥ ! പൊതു സമ്മതൻ വരുമോ ? UNNI MUKUNDAN

പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…

8 hours ago

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…

8 hours ago

നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനത്തിന് പകരം രാഷ്ട്രീയം പറയാൻ സിപിഎം തീരുമാനം I KERALA ASSEMBLY

അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…

9 hours ago

ഇന്ത്യയെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ പാകിസ്ഥാൻ ചെലവാക്കിയത് 45 കോടി I OPERATION SINDOOR

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…

10 hours ago

മാറാട് കലാപം : ചാരം മൂടിയ കനലുകൾ വീണ്ടും നീറിപ്പുകയുമ്പോൾ !!!

'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…

10 hours ago