ദില്ലി: ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്തയാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാത്രമല്ല ചൊവ്വാഴ്ച രൂപപ്പെട്ട ന്യൂനമര്‍ദ്ദം കിഴക്ക് വടക്കുകിഴക്ക് ഭാഗത്തേയ്ക്ക് സഞ്ചരിച്ച് ശനിയാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കും.
അതേസമയം മാര്‍ച്ച് 21 ഓടേ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് അരികിലൂടെ കടന്നുപോകുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. തുടർന് മാര്‍ച്ച് 22ഓടേ വടക്കു -വടക്കുപടിഞ്ഞാറ് ദിശയില്‍ ചുഴലിക്കാറ്റ് സഞ്ചരിക്കാനാണ് സാധ്യത.
മാത്രമല്ല ചുഴലിക്കാറ്റായി മാറി കഴിഞ്ഞാല്‍ ഇതിനെ അസനി എന്നാണ് വിളിക്കുക. ന്യൂനമര്‍ദ്ദത്തെ തുടർന്ന് കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റാണ് ഇത്. എന്നാൽ ഇന്ത്യന്‍ തീരത്ത് ഭീഷണിയില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശ്രീലങ്കയാണ് പേരു നിര്‍ദേശിച്ചത്. തുടര്‍ന്ന് വടക്കു- വടക്കുകിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തൊട്ടടുത്ത ദിവസം മ്യാന്മാര്‍, ബംഗ്ലാദേശ് ലക്ഷ്യമാക്കി നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. തുടർന്ന് ഇതിന്റെ സ്വാധീനഫലമായി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും തെക്കുകിഴക്കന്‍ ഭാഗങ്ങളിലും ആന്‍ഡമാന്‍ കടലിലും വരും ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

