India

പീഡന, മതപരിവർത്തന കേസ്: ടിസിഎസ് നാസിക് ബിപിഒ താൽക്കാലികമായി നിർത്തിവെച്ചു; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദ്ദേശം

നാസിക്: ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ മഹാരാഷ്ട്രയിലെ നാസിക് ബിപിഒ യൂണിറ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. തൊഴിലിടത്തിൽ വർഷങ്ങളോളം നീണ്ടുനിന്ന മാനസിക പീഡനങ്ങളും മതപരമായ വിവേചനങ്ങളും പുറത്തുവന്നതോടെയാണ് ഓഫീസ് താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുന്നത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജ്ജിതമാക്കിയ സാഹചര്യത്തിൽ, ജീവനക്കാർ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അധികൃതർ നിർദ്ദേശിച്ചു. 9 വനിതാ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എട്ട് പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

വർഷങ്ങളായി നീണ്ടുനിന്ന ലൈംഗികാതിക്രമം, മാനസിക പീഡനം, മതപരമായ വിവേചനം എന്നിവയാണ് ജീവനക്കാർ ഉന്നയിച്ചിരിക്കുന്നത്. 9എഫ്.ഐ.ആറുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അറസ്റ്റിലായ ഏഴ് പുരുഷ ജീവനക്കാർ ഓഫീസിനുള്ളിൽ ഒരു സംഘമായി പ്രവർത്തിച്ചാണ് വനിതാ സഹപ്രവർത്തകരെ ഉപദ്രവിച്ചിരുന്നതെന്ന് നാസിക് പോലീസ് കമ്മീഷണർ സന്ദീപ് കർണിക് വ്യക്തമാക്കി. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാർ, ഷാരൂഖ് ഷെയ്ഖ് എന്നിവരാണ് പിടിയിലായ പുരുഷ ജീവനക്കാർ. ഇതിനുപുറമെ ഒരു വനിതാ ജീവനക്കാരിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ടീം ലീഡർമാരുൾപ്പെടെയുള്ള ഉന്നത പദവിയിലുള്ളവർ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്താണ് പീഡനങ്ങൾ നടത്തിയിരുന്നത്. ലൈംഗിക ചുവയുള്ള സംസാരം, അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കൽ, പിന്തുടർന്ന് ശല്യം ചെയ്യൽ തുടങ്ങിയവയ്ക്ക് പുറമെ മതപരമായ കാര്യങ്ങളിലും ഇവർ ഇടപെട്ടിരുന്നു. ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുക, പ്രത്യേക ഭക്ഷണങ്ങൾ കഴിക്കാൻ നിർബന്ധിക്കുക, മതം മാറാൻ സമ്മർദ്ദം ചെലുത്തുക തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. പരാതി നൽകാൻ തുനിഞ്ഞ വനിതാ ജീവനക്കാരെ എച്ച്.ആർ വിഭാഗത്തിലെ ഉദ്യോഗസ്ഥ നിരുത്സാഹപ്പെടുത്തിയതായും ആക്ഷേപമുണ്ട്.

വിഷയത്തിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം, തീവ്രവാദ വിരുദ്ധ സേന , ദേശീയ അന്വേഷണ ഏജൻസി എന്നിവരുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനകളോ സാമ്പത്തിക ഇടപാടുകളോ ഉണ്ടോയെന്ന് ഇവർ പരിശോധിക്കും. ദേശീയ വനിതാ കമ്മീഷൻ വിഷയത്തിൽ സ്വമേധയാ ഇടപെടുകയും ഏപ്രിൽ 18-ന് സംഭവസ്ഥലത്ത് നേരിട്ടെത്തി അന്വേഷണം നടത്താൻ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ടി.സി.എസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

B4 Admin

Share
Published by
B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

8 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

8 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

9 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

16 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

17 hours ago