പ്രതീകാത്മക ചിത്രം ,
കോഴിക്കോട്: വൈദിക സംസ്കാരത്തിലെ ഏറ്റവും സങ്കീർണ്ണവും ദൈർഘ്യമേറിയതുമായ ‘അതിരാത്രം’ ചരിത്രത്തിലാദ്യമായി കോഴിക്കോടിന്റെ മണ്ണിൽ നാളെ ആരംഭിക്കുന്നു. ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കക്കോടി വേദമഹാമന്ദിരത്തിലാണ് ഏപ്രിൽ 26 വരെ നീണ്ടുനിൽക്കുന്ന ഈ സോമയാഗം നടക്കുന്നത്. സാധാരണ സോമയാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പകൽ തുടങ്ങുന്ന ചടങ്ങുകൾ രാത്രിയും കടന്ന് പിറ്റേന്ന് വരെ നീണ്ടുനിൽക്കുന്നതിനാലാണ് ഇതിന് ‘അതിരാത്രം’ എന്ന പേരുവന്നത്. 2014-ൽ കാശ്യപാശ്രമം നടത്തിയ അഗ്നിഷ്ടോമ സോമയാഗത്തിന്റെ തുടർച്ചയായാണ് ഈ മഹായാഗം സംഘടിപ്പിക്കപ്പെടുന്നത്.
ആയിരം ഇഷ്ടികകൾ ഉപയോഗിച്ച് അഞ്ച് പാളികളിലായി പടുത്തുയർത്തുന്ന സവിശേഷമായ യാഗപീഠമാണ് അതിരാത്രത്തിന്റെ പ്രധാന ആകർഷണം. ചിറകുവിരിച്ചു നിൽക്കുന്ന പരുന്തിന്റെ രൂപത്തിലാണ് ഈ യാഗപീഠം നിർമ്മിച്ചിരിക്കുന്നത്. യാഗത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് കക്കോടിയിൽ ഒരുക്കിയിരിക്കുന്നത്. സമൂഹ അഗ്നിഹോത്രം, വിദ്വൽ സദസ്സുകൾ, സന്യാസ സഭകൾ എന്നിവയ്ക്ക് പുറമെ ശാസ്ത്ര പ്രദർശനങ്ങളും കലാരൂപങ്ങളും യാഗഭൂമിയെ സമ്പന്നമാക്കും. പുരാതന ഭാരതത്തിൽ യാഗസംസ്കാരത്തിലൂടെ കൈവന്ന ഗണിത-ജ്യോതിശാസ്ത്ര വളർച്ചയുടെ ചരിത്രം വിളിച്ചോതുന്ന പ്രദർശനവും ഇതിന്റെ ഭാഗമായി നടക്കും. ഭാവിയിലെ ഗവേഷണങ്ങൾക്കായി യാഗത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ഡിജിറ്റലായി പകർത്തി സംരക്ഷിക്കാനും സംഘാടകർ തീരുമാനിച്ചിട്ടുണ്ട്.
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കായി കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ യാഗവേദിയിൽ വിതരണം ചെയ്യും. സംഗീത രംഗത്തെ മികച്ച സംഭാവനകൾക്ക് നൽകുന്ന സംഗീത ഭാരതി പുരസ്‌കാരവും ആധുനിക വൈദ്യശാസ്ത്ര രംഗത്തെ മികച്ച സേവനത്തിനു നൽകുന്ന ഭിഷഗ് രത്ന പുരസ്‌കാരവും അതിരാത്രത്തോടനുബന്ധിച്ചുള്ള പരിപാടികളിൽ സമ്മാനിക്കും. 11,111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ. ഭിഷഗ് രത്ന പുരസ്‌കാരം, ഏപ്രിൽ 19 നു നടക്കുന്ന വിദ്വൽസദസ്സിൽ കോഴിക്കോട് ഇഖ്‌റ ഇന്റർനാഷണൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ എൻഡോക്രിനോളജി വിഭാഗത്തിന്റെ മേധാവി ഡോ. ടി. കെ പ്രതോഷ് ഗംഗാധറിനും സംഗീതഭാരതി പുരസ്‌കാരം,അതിരാത്രത്തിന്റെ സമാപന സഭയിൽ ഏപ്രിൽ 26 നു പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ എം ജി ശ്രീകുമാറിനും സമ്മാനിക്കും.
അതിരാത്രത്തിന്റെ ആദ്യാവസാന നിമിഷങ്ങൾ തത്ത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് തത്സമയം വീക്ഷിക്കാവുന്നതാണ്. ഇതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/42DoHJi
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…