കൊച്ചി: ആഡംബര ടൂറിസ്റ്റ് ബസുകള്‍ ആക്രി വിലയ്ക്ക് തൂക്കിവില്‍ക്കാനിട്ട് ഉടമ. ഒരു ബസിന് കിലോ 45 രൂപയ്ക്കാണ് റോയല്‍ ട്രാവല്‍സ് ഉടമ റോയ്സണ്‍ ജോസഫ് വില്‍ക്കാനിട്ടിരിക്കുന്നത്. കോവിഡ് (Covid) നിയന്ത്രണങ്ങള്‍ വഴിമുട്ടിച്ചതോടെ സര്‍വ്വീസുകള്‍ കുറഞ്ഞതും മാറി മാറി വരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ ഉപജീവനമാര്‍ഗം മുട്ടിച്ചതോടെ കടക്കെണിയിലായെന്നും ജീവിക്കാന്‍ ഇനി മറ്റു മാര്‍ഗമില്ലാത്തതുകൊണ്ടാണ് ബസ്സുകള്‍ വില്‍ക്കുന്നതെന്നും റോയ്സണ്‍ പറയുന്നു.
വായ്പാ കുടിശിക താങ്ങാനാവാതെ മുന്‍പുണ്ടായിരുന്ന 20 ബസുകളില്‍ പത്തെണ്ണം ഇതിനോടകം തന്നെ വിറ്റെന്നും, ബാക്കിയുള്ള ബസുകളില്‍ മൂന്നെണ്ണമാണ് ഇരുമ്പ് വിലയ്ക്ക് വില്‍ക്കാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 44,000 രൂപ ടാക്‌സും 80,000 രൂപ ഇന്‍ഷുറന്‍സുമെടുത്താണ് ഓരോ ബസും റോഡിലിറങ്ങാന്‍ ക്ലിയറന്‍സ് പാസാവുന്നതെന്നും സ്ഥിരമായി പാക്കേജ് ടൂര്‍ ഓടിക്കൊണ്ടിരുന്ന അവസ്ഥയില്‍ നിന്നും കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചിട്ടതോടെയാണ് വരുമാനം മുടങ്ങിയതെന്നും റോയ്‌സണ്‍ വ്യക്തമാക്കുന്നു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…