Saturday, May 4, 2024
spot_img

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; ഉത്സവങ്ങളില്‍ 1,500 പേര്‍ക്കുവരെ പങ്കെടുക്കാം; അങ്കണവാടികള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. ഉത്സവങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വർധിപ്പിച്ചു. പരമാവധി 1500 പേർക്ക് ഉത്സവങ്ങളിൽ പങ്കെടുക്കാൻ ഇനി അനുമതി ഉണ്ടാവും. സംസ്ഥാനത്ത് കോവിഡ് (Covid) വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിലാണ് സർക്കാർ കൂടുതൽ ഇളവുകൾ നൽകിയത്.

ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വെന്‍ഷന്‍, ശിവരാത്രി അടക്കമുള്ള ഉത്സവങ്ങള്‍ക്ക് ഇളവ് ലഭിക്കും.അതേസമയം ആറ്റുകാല്‍ പൊങ്കലയ്ക്ക് റോഡുകളില്‍ പൊങ്കാല ഇടാന്‍ അനുമതി ഇല്ല. ഭക്തജനങ്ങള്‍ വീടുകളില്‍ തന്നെ പൊങ്കാല ഇടണം. ക്ഷേത്രത്തില്‍ 25 മീ‌റ്ററില്‍ ഒരാള്‍ എന്ന നിലയിലേ പൊങ്കാലയിടാന്‍ അനുവദിക്കൂ. പങ്കെടുക്കുന്നവര്‍ മൂന്ന് മാസത്തിനകം കൊവിഡ് വന്ന് പോയതിന്റെയോ 72 മണിക്കൂറിനിടെ ആര്‍ടിപിസിആര്‍ എടുത്തതിന്റെ ഫലമോ കൈയില്‍ കരുതുകയും വേണം.

സംസ്ഥാനത്തെ അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുക്കും. ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

Related Articles

Latest Articles