Thursday, December 18, 2025

വിനോദ സഞ്ചാരികൾ ഭാരതത്തിലേക്ക് എത്തണം, കേരളത്തിൻ്റെ പൈതൃക ആഘോഷങ്ങൾ മണ്മറയുന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം- ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ഭാരതത്തിലേക്ക് എത്തിക്കാനുള്ള പ്രയത്നത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഉത്രാടം തിരുന്നാൾ പമ്പാ ബോട്ട് റേയ്സ് കെ.സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം കവടിയാർ കൊട്ടാരം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

     കേരളത്തിൻ്റെ മാത്രം പൈതൃക ആഘോഷങ്ങളാണ് നവരാത്രി  ഉത്സവം, ചമ്പക്കുളം, പായിപ്പാട് വള്ളം കളികളൊക്കെ. എന്നാൽ, സംസ്ഥാന സർക്കാർ ഈ പൈതൃക ആഘോഷങ്ങളെ മറ്റ് തലങ്ങളിലേക്ക് എത്തിക്കുന്നില്ല. ചരിത്രപരമായ കാരണങ്ങളാൽ ഒട്ടനേകം ഉത്സവങ്ങൾ മലയാളികൾ തന്നെ മറന്നു പോകുന്നു. ഉത്സവ ആഘോഷങ്ങളെ ശാസ്ത്രീയപരമായും ചരിത്രപരമായും ലോകത്തിന് മുന്നിൽ നമ്മുടെ പൈതൃകം നിരത്തി വിദേശികളെ ആഘർഷിക്കാനുള്ള നൂതന ശ്രമത്തിലാണ് പ്രധാനമന്ത്രിയെന്നനും വി. മുരളീധരൻ പറഞ്ഞു. 

      സമുദായങ്ങൾ തമ്മിലെ അടുപ്പം വർദ്ധിപ്പിക്കാൻ ഇത്തരം ജലോത്സവങ്ങൾകൊണ്ട് സാധിക്കുമെന്ന് അശ്വതി തിരുന്നാൾ ല്ക‍ഷ്മിഭായി തമ്പുരാട്ടി മുഖ്യപ്രഭാഷണം നടത്തി പറഞ്ഞു. ജലത്തിൽ നിന്ന് പരിണമിച്ച ഭൂമയിൽ ജലപാദകളിലൂടെ യാത്രചെയ്ത മനുഷ്യർ ജലമത്സരങ്ങൾ നടത്തുന്നത് അഭിമാനകരമാണെന്നും തമ്പുരാട്ടി പറഞ്ഞു. ചടങ്ങിൽ സംഘടന സെക്രട്ടറി പുന്നൂസ് ജോസഫ് സ്വാഗത പ്രസംഗം നടത്തി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ കരമന ജയൻ, വിക്ടർ ടി. തോമസ്, അനിൽ സി. ഉഷസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Latest Articles