Kirmani manoj
വയനാട്: ലഹരിമരുന്ന് കേസിൽ ടിപി വധക്കേസിലെ പ്രതി കിർമാണി മനോജ് (Kirmani Manoj Arrested) വയനാട്ടിൽ പിടിയിൽ. പടിഞ്ഞാറത്തറയിലെ ഒരു റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കളുമായി ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടെ 16 പേരെ കസ്റ്റഡിയിൽ എടുത്തത്. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിസോർട്ടിലെ പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്. അതേസമയം എംഡിഎംഎ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ റിസോർട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ടിപി കേസിലെ രണ്ടാം പ്രതിയാണ് കിർമാണി മനോജ്. പ്രതികളെ പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. സ്വകാര്യ റിസോർട്ടിൽ ലഹരിപാർട്ടി നടക്കാൻ പോകുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് റിസോർട്ടിൽ ഷാഡോ പോലീസിനെ വിന്യസിച്ചിരുന്നു. ഇവരാണ് കിർമാണി മനോജിനെ പിടികൂടിയത്. ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്‌സിന്റെ വിവാഹ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് റിസോർട്ടിൽ ലഹരിപാർട്ടി സംഘടിപ്പിച്ചത്.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…