chain-snatching-case-Kerala
ചെന്നൈ: 70രൂപ മോഷ്ടിച്ചതിന് മകളെ ക്രൂരമായി കൊലപ്പെടുത്തി അമ്മ (Mother Killed Child). തമിഴ്‌നാട് തിരിച്ചുറപ്പള്ളിയിൽ ആണ് സംഭവം. മൂന്നാം ക്ലാസുകാരിയെ അമ്മയും ബന്ധുവും ചേർന്നാണ് കൊലപ്പെടുത്തിയത്. 70 രൂപ മോഷ്ടിച്ചതിനാണ് കൊലപാതകം. സംഭവത്തിൽ അരുമ്പാവൂർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. അമ്മയേയും ബന്ധുവിനേയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ചുട്ടുപഴുത്ത സ്പൂൺ വായിലും തുടയിലും വച്ചു. ഗുരുതരമായി പൊള്ളലേറ്റ് തിരിച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരമ്പല്ലൂർ സ്വദേശിനി മഹാലക്ഷ്മിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീടിന് സമീപമുള്ള ബന്ധുവിന്റെ വീട്ടിൽ നിന്നും 70 രൂപ കാണാതായിരുന്നു. പലഹാരം വാങ്ങുന്നതിനായി കുട്ടിയാണ് പണം മോഷ്ടിച്ചതെന്ന് ബന്ധു കണ്ടെത്തി.
തുടർന്ന് കുട്ടിയുടെ അമ്മ മണിമേഘലയോട് ഇക്കാര്യം പറഞ്ഞു. ഇതിൽ പ്രകോപിതയായ മണിമേഘല സ്പൂൺ അടുപ്പിൽ വച്ച് ചുട്ടുപഴുപ്പിച്ച് കുട്ടിയുടെ വായിലും തുടയിലും വെയ്‌ക്കുകയായിരുന്നു. പൊള്ളിച്ചതിന് പുറമെ അടുപ്പിൽ ഉണക്കമുളകിട്ടു പുക ശ്വസിപ്പിച്ചു. ഇതോടെ കുട്ടി അവശയാവുകയായിരുന്നു. സമീപത്തെ ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങി നൽകിയെങ്കിലും ആരോഗ്യ നില വഷളായി.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശവാസികൾ തന്നെ ഇക്കാര്യം ശിശു സംരക്ഷണ വകുപ്പിനെ അറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇവരുടെ വീട്ടിലെത്തിയതോടെയാണ് അമ്മയുടെ ക്രൂരത പുറംലോകം അറിയുന്നത്.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…