Thursday, April 25, 2024
spot_img

ആമസോൺ വഴി ലഹരിമരുന്ന് കടത്തൽ; പത്തു ഡീലർമാർ പ്രവർത്തിച്ചത് ഒരേ വിലാസത്തിൽ; അറസ്റ്റുകൾ ഉടൻ ഉണ്ടായേക്കും

ഭോപ്പാൽ: ഓൺലൈൻ ലഹരിമരുന്ന് കടത്തൽ (Drugs) കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആമസോൺ വഴി മരുന്നുകളെന്ന പേരിൽ മയക്കുമരുന്ന് കടത്തുന്ന പത്ത് ഡീലർമാരുടേയും വിലാസം ഒന്നുതന്നെയാണെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. മരിജുവാന എന്ന മയക്കുമരുന്നാണ് ആമസോൺ വഴി വിതരണം നടത്തിയിരുന്നത്. കറുവാപട്ടയെന്ന പേരിൽ തെറ്റിദ്ധരിപ്പിച്ചാണ് മയക്കുമരുന്ന് നിരവധി മേഖലകളിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്. ബാബു ടെക്‌സ് എന്ന സ്ഥാപനത്തിനെതിരെ നടന്ന അന്വേഷണമാണ് മയക്കുമരുന്ന് മാഫിയകളുടെ പുതിയ തന്ത്രങ്ങൾ പുറത്തു കൊണ്ടുവന്നത്. മൂന്ന് പേരെയാണ് ബാബു ടെക്‌സുമായി ബന്ധപ്പെട്ട് പിടികൂടിയത്. 360 പായ്‌ക്കറ്റുകളിലായി പിടികൂടിയ മരിജുവാനയ്‌ക്ക് വിപണിയിൽ അരലക്ഷം രൂപ വരെ വില ലഭിക്കുമെന്ന് പോലീസ് സൂപ്രണ്ട് മനോജ് കുമാർ പറഞ്ഞു.

അതേസമയം മധ്യപ്രദേശ് പോലീസാണ് കേസന്വേഷണത്തിൽ ശക്തമായി മുന്നോട്ട് പോകുന്നത്.
കഴിഞ്ഞയാഴ്ച ആന്ധ്രാപ്രദേശിൽ നിന്നും സമാനമായ കേസുമായി ബന്ധപ്പെട്ട് നിരവധിപേരെ അറസ്റ്റ് ചെയ്തിരുന്നു. ആമസോൺ വഴി കടത്താൻ ശ്രമിച്ച 68 കിലോഗ്രാം കഞ്ചാവ് ഇതുവരെ പിടികൂടി. രണ്ട് ചാക്കുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 48 കിലോഗ്രാം കഞ്ചാവാണ് വിശാഖപട്ടണത്തു നിന്നും പിടികൂടിയത്. 20 കിലോഗ്രാം കഞ്ചാവ് ഭിന്ദ് പോലീസ് നവംബർ 13ന് പിടികൂടിയിരുന്നു.

അതേസമയം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സേവനം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾക്ക് സർക്കാർ നിയമങ്ങൾ ഏർപ്പെടുത്തുമെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ലഹരി കടത്താൻ ആമസോൺ ഉപയോഗിച്ചുവെന്നത് വളരെ ഗുരുതരമായ കാര്യമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് കമ്പനി അധികൃതരെ വിളിച്ചെങ്കിലും അവർ സഹകരിക്കുന്നില്ല. അവർ സഹകരിച്ചില്ലെങ്കിൽ, ഞങ്ങൾക്ക് അവരെ അറസ്റ്റ് ചെയ്യേണ്ടി വരും. അതിനാൽ, അന്വേഷണവുമായി സഹകരിക്കാൻ ആമസോൺ അധികൃതരോട് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles