കോഴിക്കോട് : ടി.പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍. ജയില്‍ ഡിജിപി 30 ദിവസത്തേക്ക് പരോള്‍ അനുവധിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച തവനൂര്‍ ജയിലില്‍ നിന്നും കൊടി സുനി പുറത്തിറങ്ങി. സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് നടപടിയെന്നാണ് വിവരം. മനുഷ്യാവകാശ കമ്മീഷന് നല്‍കിയ കത്തു പരിഗണിച്ചാണ് ഡിജിപി പരോള്‍ അനുവദിച്ചത്. കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ കത്താണ് ജയില്‍ ഡിജിപിക്ക് കൈമാറിയത്.
ആർഎസ്‌പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സമയത്ത് തന്നെ മറ്റു കേസുകളില്‍ പ്രതിയാവുകയും പോലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് നില നില്‍ക്കുകയും ചെയ്യുന്നതിനിടെയാണ് കൊടും ക്രിമിനിലായ കൊടി സുനിക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത് എന്നത് വരും ദിവസങ്ങളിൽ ചർച്ചയാകും എന്നുറപ്പാണ്. കൊടിസുനി അടക്കമുള്ള ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാനുള്ള നീക്കം നേരത്തെ തന്നെ വിവാദമായിരുന്നു.
അതേസമയം കൊടി സുനിക്ക് പരോള്‍ അനുവദിച്ചതില്‍ പ്രതികരണവുമായി കെ.കെ. രമ എംഎല്‍എ രംഗത്ത് വന്നു .പൊലീസ് റിപ്പോര്‍ട്ട് ലഭിക്കാതെ എങ്ങനെ പരോള്‍ അനുവദിച്ചുവെന്ന് ആഭ്യന്തരവകുപ്പ് മറുപടി പറയണമെന്ന് രമ ആവശ്യപ്പെട്ടു.

