Categories: Kerala

നിയമ വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തിയുള്ള കെടി ജലീലിന്റെ ഇടപെടൽ ചിന്തിക്കാന്‍ പോലുമാകാത്തത്; ജലീലിനെതിരെ ടിപി ശ്രീനിവാസന്‍

തിരുവനന്തപുരം: നിയമ വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തിയുള്ള കെടി ജലീലിന്റെ ഇടപെടൽ ചിന്തിക്കാന്‍ പോലുമാകാത്തതെന്ന് ടിപി ശ്രീനിവാസന്‍. ഒരാളെ നാടുകടത്തിക്കാന്‍ മന്ത്രി കെ ടി ജലീൽ ഇടപെട്ടുവെന്ന സ്വപ്‌നയുടെ മൊഴി സത്യമെങ്കില്‍ ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനമാണ് മന്ത്രി നടത്തിയതെന്നും വിദേശകാര്യ വിദഗ്ധന്‍ ടി. പി.ശ്രീനിവാസന്‍ പറഞ്ഞു. ഈ ഇടപെടല്‍ ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണ്.

തനിക്ക് അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ വിദേശത്തു നിന്ന് ആരെങ്കിലും സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിച്ചാല്‍ മന്ത്രി എന്ന നിലയില്‍ അതിനു പോലീസില്‍ പരാതി നല്‍കണം. പോലീസാണ് ആ വ്യക്തിയെ ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമിക്കേണ്ടതെന്നും മന്ത്രി എന്ന നിലയില്‍ ജലീലിനു നേരിട്ട് ഇടപൊന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ദ്വിഭാഷിയുടെ ഒഴിവിലേക്കുള്ള നിയമന ശുപാര്‍ശയും ചട്ടലംഘനമാണ്. കോണ്‍സുലേറ്റില്‍ നേരിട്ട് പോകാനും ഈ രീതിയില്‍ ഇടപെടല്‍ നടത്താനും കഴിയില്ല. നിലവിലെ നിയമ വ്യവസ്ഥകളെ കാറ്റില്‍പ്പറത്തിയുള്ള നടപടികള്‍ എന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

B4 Admin

Recent Posts

ഗുവാഹത്തിയിൽ വൻ ലഹരിവേട്ട: 85 കോടി രൂപയുടെ ഹെറോയിൻ പിടികൂടി, രണ്ട് പേർ അറസ്റ്റിൽ

വടക്കുകിഴക്കൻ ഭാരതത്തിൽ ലഹരിക്കടത്തിനെതിരായ നടപടികൾ ശക്തമാക്കി അസം പോലീസിന്റെ പ്രത്യേക ദൗത്യസംഘമായ എസ്ടിഎഫ്. ഗുവാഹത്തിയുടെ പ്രാന്തപ്രദേശമായ അമിൻഗാവിൽ നടത്തിയ പരിശോധനയിൽ…

49 minutes ago

ചക്കുളത്തുകാവിൽ കാർത്തിക പൊങ്കാലയ്ക്ക് തുടക്കം: നിലവറദീപം ഇന്ന് തെളിയും

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം ഇന്ന് തെളിയും. രാവിലെ 4.30ന് വിശേഷാൽ പൂജകളോടെ…

52 minutes ago

ശബരിമല വെർച്വൽ ക്യൂ സംവിധാനത്തിൽ വൻ അട്ടിമറിയോ? ബുക്കിംഗ് പൂർത്തിയായിട്ടും പതിനായിരക്കണക്കിന് ഭക്തർ എത്താത്തതിൽ അസ്വാഭാവികത: അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി!

മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ശബരിമലയിൽ ദർശനത്തിനായി ഓൺലൈൻ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന ഭക്തരുടെ എണ്ണവും യഥാർത്ഥത്തിൽ സന്നിധാനത്ത് എത്തുന്ന…

12 hours ago

ഭക്തിസാന്ദ്രമായ കാർത്തിക പൊങ്കാലയ്ക്ക് ആവേശകരമായ തുടക്കം: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നാളെ നിലവറദീപം തെളിയും!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള നിലവറദീപം…

15 hours ago

സാമൂഹിക സമരസതയിലൂടെ സനാതന ഐക്യം: 1969-ലെ ഉഡുപ്പി ധർമ്മാചാര്യ സഭയുടെ ആഹ്വാനം യാഥാർത്ഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ദത്താത്രേയ ഹൊസബാളെ!

1969-ലെ ഉഡുപ്പി സമ്മേളനത്തിൽ എല്ലാ ധർമ്മാചാര്യന്മാരും ഒരേ സ്വരത്തിൽ നൽകിയ സാമൂഹിക സമരസതയുടെ മഹത്തായ ആഹ്വാനം പൂർണ്ണതയിൽ നടപ്പിലാക്കാൻ രാഷ്ട്രീയ…

16 hours ago

അക്രമരാഷ്ട്രീയത്തിന്റെ കറുത്ത അധ്യായത്തിൽ വിധി: അരിയിൽ ഷുക്കൂർ വധക്കേസിൽ 13 പേർ കുറ്റക്കാർ, പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു!

മുസ്‌ലിം യൂത്ത് ലീഗ് നേതാവായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ പതിന്നാലര വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷം കൊച്ചി സി.ബി.ഐ.…

17 hours ago