mrng...
കുളിച്ചതിന് ശേഷമോ ക്ഷേത്രദര്‍ശനത്തിന് ശേഷമോ നെറ്റിയില്‍ കുറി തൊടുക എന്നുള്ളത് ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവരുടെ ശീലമാണ്.
അത്രയധികം പവിത്രതയോട് കൂടിയ കാര്യമാണ് കുറി തൊടുക അഥവാ തിലകം ചാര്‍ത്തുക എന്നത്. നെറ്റിയുടെ മധ്യഭാഗത്താണ് സാധാരണയായി തിലകം ചാര്‍ത്തുന്നത്. വൈകുന്നേരങ്ങളില്‍ ഭസ്മം തൊടുന്നത് ആരോഗ്യപരമായി ഉണര്‍വുണ്ടാകാന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
ദിവസങ്ങള്‍ക്കനുസരിച്ച് കുറി ധരിച്ചാല്‍ ഗുണങ്ങള്‍ ഉണ്ടെന്നും പറയപ്പെടാറുണ്ട്. ഓരോ ദിവസങ്ങളില്‍ ഏതൊക്കെ തരത്തിലുള്ള കുറി തൊട്ടാല്‍ ഫലമുണ്ടാകുമെന്ന് നോക്കാം.
ഞായറാഴ്ചകളില്‍ നെറ്റിയില്‍ ചന്ദനക്കുറി തൊടുന്നതാണ് ഉത്തമം. തിങ്കളാഴ്ച ഭസ്മക്കുറി ധരിയ്ക്കുന്നതാണ് ഏറ്റവും നല്ലത് . ഭസ്മക്കുറി ധരിച്ച് ശിവനെ ഭജിയ്ക്കുന്നതും മംഗല്യഭാഗ്യത്തിന് സഹായിക്കും. ചൊവ്വാഴ്ച ചന്ദനക്കുറി വരച്ച് അതിനു മധ്യത്തിലായി കുങ്കുമപ്പൊട്ടിട്ടാല്‍ ഐശ്വര്യമുണ്ടാകും. ബുധനാഴ്ച കുങ്കുമപ്പൊട്ടണിഞ്ഞാല്‍ ശുഭവാര്‍ത്തകള്‍ക്കും തൊഴില്‍ പുരോഗതിയ്ക്കും കാരണമാകും.
വ്യാഴാഴ്ച നെറ്റിയുടെ മധ്യഭാഗത്തായി ചന്ദനക്കുറിയോ പൊട്ടോ ധരിച്ചാല്‍ ഭാഗ്യവും ഐശ്വര്യവുംഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. വെള്ളിയാഴ്ച ദേവി സാന്നിധ്യമുള്ള ദിവസമായതിനാല്‍ കുങ്കുമപൊട്ട് ധരിയ്ക്കുന്നതാണ് ഉത്തമം. ശനിയാഴ്ചയും കുങ്കുമപ്പൊട്ടിന് തന്നെ പ്രാധാന്യം നല്‍കണം. ഹനുമാനെ ഭജിയ്ക്കുന്നതും ശനിയാഴ്ച വ്രതം എടുക്കുന്നതും ഐശ്വര്യമുണ്ടാക്കും.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…