Thursday, December 11, 2025

ഉറങ്ങിക്കിടന്ന മാതാപിതാക്കള്‍ക്കിടയില്‍ ഞെരുങ്ങിയമർന്നു !! 26 ദിവസം പ്രായമുള്ള നവജാതശിശുവിന് ദാരുണാന്ത്യം

അംരോഹ : ഉറങ്ങിക്കിടന്ന മാതാപിതാക്കള്‍ക്കിടയില്‍ ഞെരുങ്ങി 26 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗജ്രൗളയില്‍ സദ്ദാം അബ്ബാസി-അസ്മ ദമ്പതിമാരുടെആണ്‍കുഞ്ഞ് സുഫിയാനാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

സംഭവ ദിവസം രാത്രി ഉറങ്ങുന്നതിനായി ദമ്പതിമാർ കുഞ്ഞിനെ കട്ടിലില്‍ ഒപ്പം കിടത്തുകയായിരുന്നു. ഉറക്കത്തില്‍ മാതാപിതാക്കള്‍ അറിയാതെ തിരിഞ്ഞുകിടന്നതോടെ കുഞ്ഞ് അവര്‍ക്കിടയില്‍പ്പെട്ട് ഞെരുങ്ങി മരിക്കുകയായിരുന്നു. പിറ്റേദിവസം രാവിലെ കുഞ്ഞിനെ പാലൂട്ടാൻ അസ്മ ഉണര്‍ന്നപ്പോള്‍ കുഞ്ഞ് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഉടന്‍തന്നെഅടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും മരിച്ചിരുന്നു

ജനിക്കുമ്പോള്‍ തന്നെ കുഞ്ഞിന് ശ്വസന പ്രശ്നങ്ങളും പിന്നീട് മഞ്ഞപ്പിത്തവും ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. കുഞ്ഞിന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ മാതാപിതാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. കുഞ്ഞിന്റെ മരണത്തില്‍ ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

Related Articles

Latest Articles