പാലക്കാട് : ചിറ്റൂർ പുഴയിലെ ഷണ്‍മുഖം കോസ് വേയിൽ ഓവിനുള്ളിൽ അകപ്പെട്ട വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അരുൺ, ശ്രീഗൗതം എന്നിവരാണ് മരിച്ചത്. ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ്‌നാട് കോയമ്പത്തൂരിൽ നിന്നെത്തിയ വിദ്യാർത്ഥി സംഘമാണ് അപകടത്തിൽ പെട്ടത്. കാണാതായ അരുണിന്റെ മൃതദേഹം തെരച്ചിലിനൊടുവിൽ അൽപ്പ സമയം മുമ്പാണ് കണ്ടെത്തിയത്.ഇരുവരും രാമേശ്വരം സ്വദേശികളാണ്.
ശക്തമായ ഒഴുക്ക് ഈ ഭാഗത്തുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു.ചിറ്റൂരിൽനിന്നുള്ള ഫയർഫോഴ്സ് സംഘവും പോലീസും സ്കൂബാ സംഘവുമാണ് രക്ഷാപ്രവർത്തനം നടത്തിയത് പരിശോധനയ്ക്ക് രംഗത്തുണ്ട്. അരുൺ ശക്തമായ ഒഴുക്ക് മൂലം ഓവിൽ കൂടി ഒഴുകി മറുവശത്ത് എത്തിയിട്ടുണ്ടോ എന്ന് സംശയിച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ മറുഭാഗത്തും പരിശോധന നടത്തിയിരുന്നു ..

