Thursday, December 11, 2025

വോഡാഫോൺ ഐഡിയയുടെ അഞ്ചിലൊരു ഉപയോക്താവും നിഷ്‌ക്രിയമെന്ന് ട്രായ് ഡാറ്റ.

ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ജൂണ്‍- സെപ്തംബര്‍ ക്വാര്‍ട്ടറില്‍ 197.2 കോടി ഉപയോക്താക്കള്‍ എന്ന കണക്കാണ് വിഐ നല്‍കിയത്. എന്നാല്‍, മറ്റ് ഘടകങ്ങള്‍ അനുസരിച്ച് വിഐയ്ക്ക് 154.7 കോടി സജീവ ഉപയോക്താക്കളേയുള്ളൂ.15 .4 കോടി ഉപയോക്താക്കളില്‍നിന്നും 2ജി ഉപയോക്താക്കളുടെ എണ്ണം കുറച്ചാല്‍ ലഭിക്കുന്ന 4ജി ഉപയോക്താക്കളുടെ എണ്ണം വളരെയധികം കുറവാണ്.രേഖകള്‍ അനുസരിച്ച് 2025-26 ക്വാര്‍ട്ടറില്‍ വിഐയുടെ എആര്‍പിയു 167 രൂപയാണ്. ഒരു കമ്പനി ഒരു ഉപയോക്താവിൽ നിന്ന് ശരാശരിയായി ഒരു മാസം അല്ലെങ്കിൽ ഒരു കാലയളവിൽ ലഭിക്കുന്ന വരുമാനം അളക്കാനുള്ള സൂചികയാണ്
എആര്‍പിയു എന്ന് പറയുന്നത് .

ഇത് എയര്‍ടെല്ലിന്റെ 256 രൂപയ്ക്കും ജിയോയുടെ 211.4 രൂപയ്ക്കും താഴെയാണ്. എന്നാല്‍, കുറഞ്ഞ വരുമാനമുള്ള എം2എം സിമ്മുകളെ ഒഴിവാക്കി സജീവ ഉപയോക്താക്കളുടെ എആര്‍പിയു ഐഎഫ്എല്‍ കണക്കാക്കിയപ്പോള്‍ വിഐയുടെ എആര്‍പിയു 209 രൂപയായി വര്‍ദ്ധിച്ചു. ജിയോയുടെ പുതിയ എആര്‍പിയു 220 രൂപയുമാണ്. വോഡാഫോൺ ഐഡിയയുടെ സജീവ ഉപയോക്താക്കള്‍ മാസം 746 മിനിട്ടുകള്‍ വോയ്സിനായി ഉപയോഗിക്കുമ്പോള്‍ എയര്‍ടെല്ലിന്റേത് 1071 മിനിട്ടും ജിയോയുടേത് 1,105 മിനിട്ടും ആണ്.ഒക്ടോബറില്‍ മാത്രം വിഐയ്ക്ക് രണ്ട് കോടി 8 ലക്ഷം ഉപയോക്താക്കളെ നഷ്ടമായിയെന്ന് ട്രായിയുടെ ഒക്ടോബറിലെ വയര്‍ലെസ് റിപ്പോര്‍ട്ട് കാണിക്കുന്നു. റിലയന്‍സ് ഇരുപത്തി ഏഴ് ലക്ഷം 4ജി/5ജി ഉപയോക്താക്കളെ കൂട്ടിച്ചേര്‍ത്തപ്പോള്‍ ഭാരതി എയര്‍ടെല്ലിന് 2 മില്ല്യണ്‍ ഉപയോക്താക്കളെ ലഭിച്ചു. അതേസമയം വോഡഫോണ്‍ ഐഡിയക്ക് 2,083,618 ഉപഭോക്താക്കളെ നഷ്ടമായി.ജിയോ മുപ്പത്തി ഒൻപത് ലക്ഷം എയര്‍ടെല്‍ ഇരുപത്തി എട്ട് ലക്ഷം സജീവ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്തപ്പോള്‍ വിഐയ്ക്ക് നാല് ലക്ഷം പേര്‍ കുറഞ്ഞു.

Related Articles

Latest Articles