Monday, December 22, 2025

കനത്ത മഴയെ തുടർന്ന് ട്രെയിൻ റദ്ദാക്കി; യാത്ര മുടങ്ങിയ വിദ്യാർത്ഥിയ്ക്ക് കാർ യാത്ര ഒരുക്കി ഇന്ത്യൻ റെയിൽവേ

ട്രെയിൻ റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയ വിദ്യാർത്ഥിയ്ക്ക് കാർ യാത്ര ഒരുക്കി ഇന്ത്യൻ റെയിൽവേ. മദ്രാസ് ഐഐടി വിദ്യാർത്ഥിയായ സത്യം ഗാധ്വിയ്ക്കാണ് ഗുജറാത്തിലെ ഏക്താ നഗർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും വഡോദര സ്‌റ്റേഷനിലേക്ക് രണ്ട് മണിക്കൂർ കാർ യാത്ര ഒരുക്കി നൽകിയത്. കനത്ത മഴയെ തുടർന്ന് സത്യം ഗാധ്വി ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കിയിരുന്നു.

ഏക്താ നഗർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും വഡോദരയിൽ എത്തിയ ശേഷം അവിടെ നിന്നും ചെന്നൈയിലേക്ക് പോകാനായിരുന്നു സത്യം ഗാധ്വി ട്രെയിൻ ബുക്ക് ചെയ്തത്. എന്നാൽ കനത്ത മഴയിൽ ഏക്താ നഗർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ട്രെയിൻ അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിന് കൃത്യസമയത്ത് വഡോദരയിലെത്താൻ റെയിൽവേ വാഹനം ഒരുക്കിയത്.

Related Articles

Latest Articles