Kerala

ട്രെയിനില്‍ അച്ഛനോടൊപ്പം യാത്രചെയ്ത പതിനാറുകാരിക്ക് നേരെയുണ്ടായ അതിക്രമം; മൂന്ന് പ്രതികള്‍ പിടിയില്‍

കൊച്ചി: പി​താ​വി​നൊ​പ്പം ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ 16-കാരിയായ പെണ്‍കുട്ടിക്ക് നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ മൂന്ന് പ്രതികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നിടത്ത് നിന്നായാണ് ഒളിവിലായിരുന്ന പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതി തൃശൂര്‍ ചാലക്കുടി കുറ്റിക്കാട് സ്വദേശി ജോയി, മൂന്നാം പ്രതി ചാലക്കുടി മുരിങ്ങൂര്‍ ഇലഞ്ഞിക്കല്‍ സിജോ ആന്റോ, നാലാം പ്രതി ചാലക്കുടി ഓടത്ത് വീട്ടില്‍ സുരേഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

വയനാട്ടില്‍ നിന്നാണ് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ എവിടെ നിന്നാണ് പിടികൂടിയതെന്ന വിവരം പോലീസ് പുറത്ത് വിട്ടിട്ടില്ല. പ്രതികള്‍ തമ്മില്‍ മുൻ പരിചയമില്ലെന്നും ട്രെയിന്‍ യാത്രയ്‌ക്കിടയിലുള്ള പരിചയം മാത്രമാണുള്ളതെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പ്രതികൾ കുറ്റം ചെയ്തിട്ടില്ലെന്ന വാദമാണ് മുന്നോട്ട് വക്കുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സി​ല്‍ എ​റ​ണാ​കു​ള​ത്ത് നി​ന്നും തൃ​ശൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന 16കാ​രി​ക്കും പി​താ​വി​നു​മാ​ണ് സഹയാത്രികരില്‍ നിന്നും ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. കാര്യാട്ടുകര സ്വദേശിക്കും മകൾക്കുമെതിരെയായിരുന്നു അതിക്രമം. ശനി രാത്രി 7.50ന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ആണ് സംഭവങ്ങളുടെ തുടക്കം. തൃശൂരിലേക്കു പോകാൻ സൗത്ത് സ്റ്റേഷനിൽ നിന്നു ഗുരുവായൂർ എക്സ്പ്രസിൽ കയറിയ ദലിത് കുടുംബത്തിനാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ട്രെ​യി​ന്‍ എ​റ​ണാ​കു​ള​ത്ത് നി​ന്നും പു​റ​പ്പെ​ട്ട​യു​ട​ന്‍ എ​തി​ര്‍​വ​ശ​ത്തെ സീ​റ്റി​ലെ​ത്തി​യ ആ​റം​ഘ സം​ഘം പെ​ണ്‍​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്താ​ന്‍ തു​ട​ങ്ങി. കു​ട്ടി​യെ സ്പ​ര്‍​ശി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും അ​ശ്ലീ​ല​വാ​ക്കു​ക​ള്‍ പ​റ​യു​ക​യും ചെ​യ്ത​തോ​ടെ പി​താ​വ് ത​ട​യാ​ന്‍ ശ്ര​മി​ച്ചു. പി​താ​വി​നെ ക​യ്യേ​റ്റം ചെ​യ്ത സം​ഘം ട്രെ​യി​നി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ യു​വാ​വി​നെ​യും അ​ക്ര​മി​സം​ഘം മ​ര്‍​ദ്ദി​ക്കാ​ന്‍ ശ്ര​മി​ച്ചു. റെ​യി​ല്‍​വേ ഗാ​ര്‍​ഡി​നോ​ടു പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും പോ​ലീ​സി​നെ അ​റി​യി​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. തൃ​ശൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​ന്‍ എ​ത്തി​യ​പാ​ടെ പി​താ​വും മ​ക​ളും റെ​യി​ല്‍​വേ പോ​ലീ​സി​നു പ​രാ​തി ന​ല്‍​കി.

ട്രെയിൻ തൃശൂരിലെത്തിയപ്പോൾ ഈസ്റ്റ് പോലീസ് ഇവരെ റെയിൽവേ പോലീസ് സ്റ്റേഷനിലെത്തിച്ചു. ഉടൻ അധികൃതർ കേസ് റജിസ്റ്റർ ചെയ്തു. പോക്സോയ്ക്കു പുറമേ ദേഹോപദ്രവം ഏൽപിക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളും ചേർത്തു.

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

10 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

10 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

14 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

19 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

2 days ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

2 days ago