തിരുവനന്തപുരം:ഏപ്രില്‍ 18 നും മെയ് 1 നും ഇടയില്‍ തൃശൂര്‍ യാര്‍ഡിലെയും എറണാകുളം യോര്‍ഡിലെയും ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കുകയും, ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തുകയും ചെയ്തുവെന്ന് റെയില്‍വേ പത്രകുറിപ്പിലൂടെ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകള്‍
1. എറണാകുളം ജംഗ്ഷന്‍ – ഷൊര്‍ണൂര്‍ ജംഗ്ഷന്‍ ഡെയ്ലി മെമു എക്സ്പ്രസ് 2022 ഏപ്രില്‍ 18, 20, 22, 25 തീയതികളില്‍ പൂര്‍ണമായും റദ്ദാക്കി.
2. ട്രെയിന്‍ നമ്ബര്‍ 06448 എറണാകുളം ജംഗ്ഷന്‍-ഗുരുവായൂര്‍ ഡെയ്ലി അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് 2022 ഏപ്രില്‍ 22, 23, 25, 29, മെയ് 01 തീയതികളില്‍ പൂര്‍ണമായും റദ്ദാക്കി.
3. ട്രെയിന്‍ നമ്ബര്‍ 16326 കോട്ടയം-നിലമ്ബൂര്‍ ഡെയ്ലി എക്സ്പ്രസ് 2022 ഏപ്രില്‍ 22, 23, 25, 29, മെയ് 01 തീയതികളില്‍ പൂര്‍ണമായും റദ്ദാക്കി.
4. ട്രെയിന്‍ നമ്ബര്‍ 16325 നിലമ്ബൂര്‍-കോട്ടയം ഡെയ്ലി എക്സ്പ്രസ് 2022 ഏപ്രില്‍ 22, 23, 25, 29, മെയ് 01 തീയതികളില്‍ പൂര്‍ണമായും റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
1. 2022 ഏപ്രില്‍ 22, 25, 30, മെയ് 01 തീയതികളില്‍ കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 16306 കണ്ണൂര്‍-എറണാകുളം ജംഗ്ഷന്‍ ഡെയ്ലി ഇന്റര്‍സിറ്റി എക്സ്പ്രസ് ആലുവയില്‍ (ആലുവയ്ക്കും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി) യാത്ര അവസാനിപ്പിക്കും. 2022 ഏപ്രില്‍ 23, 29 തീയതികളില്‍ കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ എറണാകുളം ടൗണില്‍ യാത്ര അവസാനിപ്പിക്കും (എറണാകുളം ടൗണ്‍-എറണാകുളം ജംഗ്ഷനില്‍ ഭാഗികമായി റദ്ദാക്കി)
2. 2022 ഏപ്രില്‍ 23, 25 തീയതികളില്‍ ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 16127 ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ ഡെയ്ലി എക്സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.
3. 2022 ഏപ്രില്‍ 24-ന് ടാറ്റാ നഗറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 18189 ടാറ്റ നഗര്‍ – എറണാകുളം ജംഗ്ഷന്‍ ദ്വൈവാര എക്സ്പ്രസ് എറണാകുളം ടൗണില്‍ യാത്ര അവസാനിപ്പിക്കും.
സമയം മാറ്റിയ ട്രെയിനുകള്‍
1. ട്രെയിന്‍ നമ്ബര്‍ 16348 മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഡെയ്ലി എക്സ്പ്രസ് 2022 ഏപ്രില്‍ 18, 20 തീയതികളില്‍ മംഗളൂരു സെന്ററില്‍ നിന്നും 1 മണിക്കൂര്‍ 30 മിനിറ്റ് വൈകി പുറപ്പെടും.
2. ട്രെയിന്‍ നമ്ബര്‍ 16525 കന്യാകുമാരി – കെഎസ്‌ആര്‍ ബെംഗളൂരു ഐലന്‍ഡ് ഡെയ്ലി എക്സ്പ്രസ് ഏപ്രില്‍ 18, 20 തീയതികളില്‍ കന്യാകുമാരിയില്‍ നിന്ന് മണിക്കൂര്‍ വൈകി 12.10-ന് പുറപ്പെടും
3. ട്രെയിന്‍ നമ്ബര്‍ 11098 എറണാകുളം ജംഗ്ഷന്‍ – പൂണെ ജംഗ്ഷന്‍ പൂര്‍ണ പ്രതിവാര എക്സ്‌പ്രസ് എറണാകുളത്ത് നിന്ന് 2022 ഏപ്രില്‍ 18-ന് 2 മണിക്കൂര്‍ വൈകി 20.50 മണിക്ക് പുറപ്പെടും
4. ട്രെയിന്‍ നമ്ബര്‍ 12082 തിരുവനന്തപുരം സെന്‍ട്രല്‍ – കണ്ണൂര്‍ ജനശതാബ്ദി എക്സ്‌പ്രസ് തിരുവനന്തപുരത്ത് നിന്ന് ഏപ്രില്‍ 18, 20 തീയതികളില്‍ 1 മണിക്കൂര്‍ 40 മിനിറ്റ് വൈകി പുറപ്പെടും
5. ട്രെയിന്‍ നമ്ബര്‍ 22633 തിരുവനന്തപുരം സെന്‍ട്രല്‍ – ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് തിരുവനന്തപുരത്ത് നിന്ന് 2022 ഏപ്രില്‍ 2 മണിക്കൂര്‍ വൈകി പുറപ്പെടും
6. ട്രെയിന്‍ നമ്ബര്‍ 16338 എറണാകുളം ജംഗ്ഷന്‍ – ഓഖ ദ്വൈവാര എക്സ്പ്രസ് എറണാകുളത്ത് നിന്ന് ഏപ്രില്‍ 22, 29 തീയതികളില്‍3 മണിക്കൂര്‍ വൈകി പുറപ്പെടും
7. ട്രെയിന്‍ നമ്ബര്‍ 16316 കൊച്ചുവേളി – മൈസൂരു ഡെയ്ലി എക്സ്പ്രസ് ഏപ്രില്‍ 22, 23, 25, 29 തീയതികളില്‍ 1 മണിക്കൂര്‍ 30 മിനിറ്റ് വൈകി കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും.
8. ട്രെയിന്‍ നമ്ബര്‍ 16317 കന്യാകുമാരി – ശ്രീമാതാ വൈഷ്‌ണോദേവി കത്ര ഹിംസാഗര്‍ പ്രതിവാര എക്സ്പ്രസ് കന്യാകുമാരിയില്‍ നിന്ന് ഏപ്രില്‍ 22, 29 തീയതികളില്‍ 1 മണിക്കൂര്‍ 30 മിനിറ്റ് വൈകി പുറപ്പെടും.
9. ട്രെയിന്‍ നമ്ബര്‍ 16312 കൊച്ചുവേളി – ശ്രീഗംഗാനഗര്‍ പ്രതിവാര എക്സ്‌പ്രസ് 2022 ഏപ്രില്‍ 23ന് 3 മണിക്കൂര്‍ വൈകി കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും
10. ട്രെയിന്‍ നമ്ബര്‍ 22641 തിരുവനന്തപുരം സെന്‍ട്രല്‍ – ഷാലിമാര്‍ ദ്വൈവാരിക എക്സ്‌പ്രസ് തിരുവനന്തപുരത്ത് നിന്ന് ഏപ്രില്‍ 23-ന് 1 മണിക്കൂര്‍ വൈകി പുറപ്പെടും.
11. ട്രെയിന്‍ നമ്ബര്‍ 16305 എറണാകുളം ജംഗ്ഷന്‍ – കണ്ണൂര്‍ ഡെയ്ലി ഇന്റര്‍സിറ്റി എക്സ്പ്രസ് എറണാകുളത്ത് നിന്ന് 30 മിനിറ്റ് വൈകി ഏപ്രില്‍ 24, 26 തീയതികളില്‍ പുറപ്പെടും.
12. ട്രെയിന്‍ നമ്ബര്‍ 12695 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ ഡെയ്ലി സൂപ്പര്‍ഫാസ്റ്റ് ചെന്നൈയില്‍ നിന്നും 1 മണിക്കൂര്‍ 30 മിനിറ്റ് വൈകി ഏപ്രില്‍ 23, 26 തീയതികളില്‍ പുറപ്പെടും.
13. ട്രെയിന്‍ നമ്ബര്‍ 16630 മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ ഡെയ്ലി മലബാര്‍ എക്സ്പ്രസ് മംഗളൂരുവില്‍ നിന്ന് 1 മണിക്കൂര്‍ 10 മിനിറ്റ് വൈകി ഏപ്രില്‍ 23, 26 തീയതികളില്‍ പുറപ്പെടും
14. ട്രെയിന്‍ നമ്ബര്‍ 12644 ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിവാര സ്വര്‍ണ ജയന്തി എക്സ്‌പ്രസ് എച്ച്.നിസാമുദ്ദീനില്‍ നിന്ന് 2 മണിക്കൂര്‍ വൈകി ഏപ്രില്‍ 22-ന് പുറപ്പെടും.
15. ട്രെയിന്‍ നമ്ബര്‍ 16334 തിരുവനന്തപുരം സെന്‍ട്രല്‍ – വെരാവല്‍ ജംഗ്ഷന്‍ പ്രതിവാര എക്സ്‌പ്രസ് തിരുവനന്തപുരത്ത് നിന്ന് 3 മണിക്കൂര്‍ വൈകി ഏപ്രില്‍ 25-ന് പുറപ്പെടും.
16. ട്രെയിന്‍ നമ്ബര്‍ 22149 എറണാകുളം ജംഗ്ഷന്‍ – പൂണെ ജംഗ്ഷന്‍ ദ്വൈവാര എക്സ്പ്രസ് എറണാകുളത്ത് നിന്ന് 1 മണിക്കൂര്‍ വൈകി ഏപ്രില്‍ 26-ന് പുറപ്പെടും.
17. ട്രെയിന്‍ നമ്ബര്‍ 12977 എറണാകുളം ജംഗ്ഷന്‍ – അജ്മീര്‍ ജംഗ്ഷന്‍ മരുസാഗര്‍ എക്സ്‌പ്രസ് എറണാകുളത്ത് നിന്ന് മെയ് 01-ന് 3 മണിക്കൂര്‍ വൈകി പുറപ്പെടും
18. ട്രെയിന്‍ നമ്ബര്‍ 16316 കൊച്ചുവേളി – മൈസൂരു ജംഗ്ഷന്‍ ഡെയ്ലി എക്സ്പ്രസ് കൊച്ചുവേളിയില്‍ മെയ് 01-ന് 1 മണിക്കൂര്‍ വൈകി പുറപ്പെടും.
19. ട്രെയിന്‍ നമ്ബര്‍ 12224 എറണാകുളം ജംഗ്ഷന്‍ – ലോകമാന്യ തിലക് ടെര്‍മിനസ് ദ്വൈവാര തുരന്തോ എക്സ്‌പ്രസ് എറണാകുളത്ത് നിന്ന് മെയ് 01-ന് 1 മണിക്കൂര്‍ വൈകി പുറപ്പെടും.
ഇതിനൊപ്പം തന്നെ ഏപ്രില്‍ 18നും മെയ് 1നും ഇടയില്‍ ഓടുന്ന അഞ്ചോളം ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടിട്ടുണ്ട്. ഇതിന് പുറമേ ഏപ്രില്‍ 20നും 18നും ഓടുന്ന 8 ട്രെയിനുകള്‍ വൈകുമെന്നും തിരുവനന്തപുരം ഡിവിഷന്‍ പിആര്‍ഒ പുറത്തിറക്കിയ പത്രകുറിപ്പ് പറയുന്നു.

