തിരുവനന്തപുരം: എതിര്‍പ്പുകള്‍ തള്ളി കോളേജ് യൂണിയന് ചെയര്മാന്മാരുടെ യുകെ പരിശീലനവുമായി സര്‍ക്കാര്‍ മുന്നോട്ട്. യാത്രക്കായി തിരഞ്ഞെടുക്കപ്പെട്ട 59 സര്‍ക്കാര്‍ കോളേജ് ചെയര്മാന്മാരുടെ പട്ടിക പുറത്തിറക്കി. രണ്ട് സംഘമായി അടുത്തമാസമാണ് ഒന്നേകാല്‍ കോടി ചെലവിട്ടുള്ള യാത്രയും പരിശീലനവും.
സാമ്പത്തിക പ്രതിസന്ധിക്കിടെ കോളേജ് യൂണിയന് ചെയര്മാന്മാരെ കാര്‍ഡിഫ് സര്‍വ്വകലാശാലയില്‍ സര്‍ക്കാര്‍ ചെലവിലാണ് പരിശീലനത്തിന് അയയ്ക്കുന്നത്. ധൂര്‍ത്തെന്ന് പറഞ്ഞ് പ്രതിപക്ഷം നീക്കത്തെ എതിര്‍ത്തെങ്കിലും പിന്മാറില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കിയിരുന്നു.
ആകെയുള്ള 66 സര്‍ക്കാര്‍ കോളേജുകളില്‍ നിന്നും 54 കോളേജുകളിലെ ചെയര്മാന്മാരെ തിരഞ്ഞെടുത്തു. ഒപ്പം കണ്ണൂര്‍, എംജി, കുസാറ്റിലെ ലീഗല്‍ സ്റ്റഡീസ്, നിയമസര്‍വ്വകലാശാല, മലയാള സര്‍വ്വകലാശാല ചെയര്മാന്മാരും. മാര്‍ച്ച് രണ്ട് മുതല്‍ 6 വരെ 30 പേരടങ്ങുന്ന സംഘവും 23 മുതല്‍ 27 വരെ രണ്ടാം സംഘവും ബ്രിട്ടനിലേക്ക് പറക്കും.
ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പില്‍ സെക്രട്ടറി ഉഷാ ടൈറ്റസാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും തിരഞ്ഞെടുത്ത കോളേജിലെ അധ്യാപകരും അടക്കം ആകെ 65 പേര്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ചെയര്മാന് പട്ടികയില്‍ ഇല്ല. കൃത്യസമയത്ത് അപേക്ഷിക്കാത്തത് കൊണ്ടാണോ കേസ് ഉള്ളതു കൊണ്ടാണോ എന്ന് വ്യക്തമല്ല. കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ ഫ്ളെയര്‍ എന്ന പരിശീനത്തിന്റെ ഭാഗമായാണ് യാത്ര.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…