രാജ്യത്തെ പ്രമുഖ ഓൺലൈൻ ട്രെയിൻ ബുക്കിംഗ്, ഇൻഫോർമേഷൻ പ്ലാറ്റ്ഫോമായ ട്രെയിൻമാന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് അദാനി എന്റര്‍പ്രൈസസ്. ട്രെയിൻമാൻ എന്നറിയപ്പെടുന്ന സ്റ്റാർക്ക് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും വമ്പൻ തുകയ്ക്കാണ് അദാനി എന്റര്‍പ്രൈസസ് സ്വന്തമാക്കുന്നത്.
ഐഐടി റൂർക്കി ബിരുദധാരികളായ വിനീത് ചിരാനിയയും, കരൺ കുമാറും ചേർന്ന് സ്ഥാപിച്ച ടിക്കറ്റ് ബുക്കിംഗ് സ്റ്റാർട്ടപ്പാണ് സ്റ്റാർക്ക് എന്റർപ്രൈസസ് ലിമിറ്റഡ് അഥവാ ട്രെയിൻമാൻ. അടുത്തിടെ ഒട്ടനവധി യുഎസ് നിക്ഷേപകരിൽ നിന്ന് കമ്പനി 10 ലക്ഷം ഡോളർ സമാഹരിച്ചിരുന്നു.
അതേസമയം, ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതികൂല സാഹചര്യം നേരിടുകയായിരുന്ന അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. 2023 ഫെബ്രുവരിയിലാണ് അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ എന്‍എസ്ഇയില്‍ കൂപ്പുകുത്തിയത്. നിരവധി നിക്ഷേപകര്‍ ഓഹരി വിറ്റഴിക്കുന്ന കാഴ്ചയാണ് കണ്ടത്. ഒരു ഘട്ടത്തില്‍ ഓഹരി വില ഇടിഞ്ഞ് 1195 രൂപ വരെയായി.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…