തിരുവനന്തപുരം: തൃക്കടമ്പ് മഹാദേവർ ക്ഷേത്രത്തിലെ രണ്ട് ആൽമരങ്ങൾ മുറിച്ചു മാറ്റാൻ അന്യമതസ്ഥരുടെ ശ്രമം. മരം മുറിച്ചു നീക്കാനുള്ള ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറുടെ ഉത്തരവിന്റെ പകർപ്പ് തത്വമയി ന്യൂസിന് ലഭിച്ചു. ഭക്തരോ ക്ഷേത്രോപദേശക സമിതിയോ കാര്യം അറിയുന്നത് ഇന്ന് ഈ ഉത്തരവ് പുറത്താകുമ്പോൾ മാത്രമാണ്. ആൽമരങ്ങൾ മുറിച്ചു മാറ്റണമെന്ന അപേക്ഷ ദേവസംബോർഡിന് നൽകിയത് ഇതര മത വിശ്വാസിയായ എ ഷിജു ആണ് എന്ന് ദേവസ്വം ബോർഡ് ഉത്തരവിൽ പറയുന്നു. അപേക്ഷ ലഭിച്ചതിനെ തുടർന്ന് സൂചന റിപ്പോർട്ടും അനുബന്ധ രേഖകളും പരിശോധിച്ച് തന്ത്രിയുടെ അഭിപ്രായ പ്രകാരം അനുജ്ഞ വാങ്ങി മരങ്ങൾ മുറിച്ചു മാറ്റാനാണ് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറുടെ ഉത്തരവിൽ പറയുന്നത്. അപേക്ഷകന്റെ ചെലവിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മുറിച്ചുമാറ്റുന്ന ആൽമരങ്ങൾ ലേലംചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
എന്നാൽ ക്ഷേത്രോപദേശക സമിതിയെയോ ഭക്തരെയോ അറിയിക്കാതെ ആൽമരങ്ങൾ മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ സുബ്ഗ്രൂപ്പ് ഓഫീസറുടെ ഫോണിൽ നിന്ന് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഒരു ഭക്തന് ഉത്തരവ് അബദ്ധത്തിൽ ഫോർവേർഡ് ചെയ്ത് കിട്ടുകയായിരുന്നു. ഇതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്. ആൽമരം മുറിച്ചു നീക്കാനുള്ള ശ്രമത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് ഉപദേശക സമിതി പ്രസിഡന്റ് കമലാസനൻ നായർ തത്വമയി ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിള പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തൃക്കടമ്പ് മഹാദേവർ ക്ഷേത്രം. പരമശിവനും മഹാവിഷ്ണുവും മുഖാമുഖം കുടികൊള്ളുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒറ്റശേഖരമംഗലം സബ്ഗ്രൂപ്പിന് കീഴിലുള്ള ക്ഷേത്രമാണിത്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ഏക്കറുകണക്കിന് ഭൂമി കയ്യേറ്റം കാരണം അന്യാധീനപ്പെട്ടു. ഇപ്പോൾ ശ്രീകോവിലുകൾ സ്ത്രിതിചെയ്യുന്ന ഭൂമി മാത്രമാണ് ക്ഷേത്രത്തിന്റെ ഭാഗമായുള്ളത്. അനിയന്ത്രിതമായ കയ്യേറ്റത്തിന് ഇരയായിട്ടുള്ള ക്ഷേത്രത്തിന്റെ കോംപൗണ്ടിന് ഉള്ളിൽ നിൽക്കുന്ന ആൽമരങ്ങളാണ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ക്ഷേത്ര വിരുദ്ധർക്കൊപ്പം കൂടി മുറിച്ചു മാറ്റാൻ ശ്രമിക്കുന്നതെന്ന് ഭക്തർ ആരോപിക്കുന്നു. വിവിധ ഹിന്ദു സംഘടനകളും ഭക്തരും പരിസ്ഥിതി സംഘടനകളും വിശ്വാസപരമായി ഏറെ പ്രാധാന്യമുള്ള ആൽമരങ്ങൾ മുറിക്കുന്നതിന് എതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…